ക്വാറിക്ക് അനുമതി: യൂത്ത് ലീഗ് പഞ്ചായത്ത് മാര്‍ച്ച് നടത്തി
അരീക്കോട്: ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ കൊല്ലംകൊല്ലി പ്രദേശത്ത് പുതിയ ക്വാറിക്ക് ലൈസന്‍സ് അനുവദിച്ച പഞ്ചായത്ത് ഭരണസമിതിയുടെ നടപടിയില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. പി.പി സഫറുള്ള ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് പ്രസ്തുത ക്വാറിക്ക് ലൈസന്‍സ് ആവശ്യപ്പെട്ട് അപേക്ഷ ലഭിച്ചിരുന്നെങ്കിലും ബോര്‍ഡ് നിരസിക്കുകയായിരുന്നു. എന്നാല്‍ എല്‍.ഡി.എഫ് ഭരണ സമിതിയിലെ ഒരംഗം തന്നെ ഇത്തരം മാഫിയയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയും പ്രതിപക്ഷ മെമ്പര്‍മാരുടെയും ചെക്കുന്ന് മല സംരക്ഷണ സമിതിയുടെയും നാട്ടുകാരുടെയുംഎതിര്പ്പ് വകവെക്കാതെ ലൈസന്‍സ് അനുവദിക്കുകയായിരുന്നെന്നും ലീഗ് അംഗങ്ങള്‍ എഴുതി നല്കിയ വിയോചന കുറിപ്പ് മിനുട്സില്‍ രേഖപ്പെടുത്താന്‍ പോലും പഞ്ചായത്ത് പ്രസിഡന്റ് തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരട്ടമ്മല്‍ ഗ്രൗണ്ട് പരിസരത്ത് നിന്ന് തുടങ്ങി പത്തനാപുരം ടൗണിനെ വലയം വെച്ച് പഞ്ചായത്ത് ഓഫീസിലേക്കെത്തിയ മാര്‍ച്ച് പൊലിസ് തടഞ്ഞു.
ടി.വി മുഹമ്മദ് അധ്യക്ഷനായി. സി.ടി അബ്ദുറഹ്മാന്,പി.കെ അബ്ദുറഹ്മാന്, അസീസ് മാസ്റ്റര്‍, ഉമ്മര്‍ വെള്ളേരി, വി.ടി നാണി, ഷംസു മൈത്ര, പി.എം ഹനീഫ, എം. മിര്‍ഷാദ്, യു. റഹീം, സക്കീര്‍ കൊന്നാലത്ത്, പി.ടി റഫീഖ്, കുഞ്ഞാണി തെഞ്ചേരി, ഗഫൂര്‍ തച്ചണ്ണ, നിസാര്‍ കുത്തുപറമ്പ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."