ബി.ജെപി മന്ത്രിമാരുമായി അഭിപ്രായ ഭിന്നത; മെഹബൂബ മുഫ്തി മന്ത്രിസഭാ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി
ശ്രീനഗര്‍: ജമ്മു കശ്മിരില്‍ മന്ത്രിസഭയിലെ ബിജെപി മന്ത്രിമാരുമായുണ്ടായ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി മന്ത്രിസഭാ യോഗത്തില്‍നിന്നും ഇറങ്ങിപ്പോയി. കശ്മിര് പൊലീസിന്റെ(KPS) പുനസംഘടന സംബന്ധിച്ച വിഷയത്തിലാണ് മുഖ്യമന്ത്രിയും ബിജെപി മന്ത്രിമാരുമായി അഭിപ്രായ ഭിന്നതയുണ്ടായത്.
ഉപമുഖ്യമന്ത്രി നിര്‍മല്‍ സിംഗിന്റെ നേതൃത്വത്തില്‍ ബിജെപി മന്ത്രിമാര്‍ തീരുമാനത്തെ ശക്തമായി എതിര്‍ത്തതിനെ തുടര്‍ന്നാണ് മുഫ്തി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയത്. സംഭവത്തെ തുടര്‍ന്ന് ബിജെപി മന്ത്രിമാര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിംഗിന്റെ വസതിയില്‍ യോഗം ചേര്‍ന്നു. പിന്നീട് ബിജെപി മന്ത്രിമാര്‍ മെഹബൂബയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി.
2014ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്നതിനെ തുടര്‍ന്ന് ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ബിജെപി-പിഡിപി സഖ്യത്തിന് തീരുമാനമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."