HOME
DETAILS
MAL
ഇമെയിലുകള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണത്തിന് ഒബാമയുടെ ഉത്തരവ്
backup
December 10 2016 | 05:12 AM
വാഷിംഗ്ടണ്‍: തെരഞ്ഞെടുപ്പു പ്രചാരണ കാലഘട്ടത്തില്‍ നടന്ന ഹാക്കിംഗുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ പ്രസിഡന്റ് ബരാക് ഒബാമ ഉത്തരവിട്ടു. താന്‍ സ്ഥാനമൊഴിയുന്ന ജനുവരി ഇരുപതിനു മുന്‍പ് അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇന്റലിജന്‍സിനു നിര്‍ദ്ദേശം നല്കി.
തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് എത്തിയ അവസരത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഭാരവാഹികളുടെയും ഹിലരിയുടെ പ്രചാരണ ചുമതല വഹിച്ചിരുന്ന ഒരാളുടെയും ഇ മെയിലുകള്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഹാക്ക് ചെയ്ത ഇ മെയിലുകള്‍ വിക്കിലീക്സ് പുറത്തുവിട്ടിരുന്നു. റഷ്യയാണ് ഇതിനു പിന്നിലെന്നാണ് ഡെമോക്രാറ്റുകള്‍ ആരോപിക്കുന്നത്.
അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ വിദേശ ഇടപെടല്‍ ഉണ്ടായെന്ന ആശങ്കയുടെ കൂടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടിക്ക് ഒബാമ മുതിര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."