അമേരിക്കയില്‍ സ്വദേശിവത്കരണത്തിന് ട്രംപ്; വിദേശികളെ പിരിച്ചുവിടും
വാഷിങ്ടണ്‍: അമേരിക്കന്‍ പൗരന്മാര്ക്ക് പകരമായി വിദേശ തൊഴിലാളികളെ നിയമിക്കാന്‍ അനുവദിക്കില്ലെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എച്ച്.1 ബി വിസ വഴി നിയമനം നടത്തുന്നതും അനുവദിക്കില്ലെന്ന് ട്രംപ് അറിയിച്ചു. തൊഴിലാളികളെ എമിഗ്രേഷനില്ലാതെ താല്കാലികമായി നിയമിക്കാന്‍ അനുവദിക്കുന്ന പ്രത്യേക വിസാനിയമമാണ് എച്ച്.1 ബി.
ഡിസ്നി വേള്‍ഡ് പോലുള്ള പ്രമുഖ കമ്പനികളില്‍ ഇത്തരം നടപടികള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അവസാന അമേരിക്കക്കാരന്റെയും ജീവിതം സുരക്ഷിതമാക്കുന്നത വരെ പോരാടുമെന്നും ട്രംപ് പറഞ്ഞു.
പ്രചാരണ സമയത്ത് കമ്പനികളില്‍ നിന്നും പുറത്താക്കപ്പെട്ട അമേരിക്കന്‍ തൊഴിലാളികളുമായി സംസാരിച്ചിരുന്നു. അവര്‍ക്ക് പകരമായി ജോലിയില്‍ എടുത്തിരിക്കുന്നത് വിദേശ തൊഴിലാളികളെയാണ്. ഇതെനിയും അനുവദിച്ചുകൂടായെന്നും ട്രംപ് പറഞ്ഞു.
ഡിസ്നി വേള്‍ഡ് അടക്കമുള്ള കമ്പനികളില്‍ യു.എസ് പൗരന്മാരെ പുറത്താക്കി പകരം കുറഞ്ഞ വേതനത്തിന് എച്ച്.1ബി വിസയില്‍ എത്തിയ ഇന്ത്യക്കാരടക്കമുള്ള തൊഴിലാളികളെ നിയമിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."