മുഖ്യമന്ത്രി പിണറായി വിജയനെ തടഞ്ഞ സംഭവം; മധ്യപ്രദേശ് സര്‍ക്കാര്‍ ക്ഷമ ചോദിച്ചു
ഭോപ്പാല്‍: ഭോപ്പാലില്‍ മുഖ്യമന്ത്രി പിണറായി വിജയനെ എം.പി പൊലിസ് തടഞ്ഞ സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ക്ഷമ ചോദിച്ചു. സംഭവമറിഞ്ഞ എം.പി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് പിണറായി വിജയനെ വിളിച്ച് ഖേദമറിയിച്ചത്. ഭോപ്പാലില്‍ മലയാളി സംഘടനകളുടെ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് മധ്യപ്രദേശ് പൊലിസ് കേരള മുഖ്യമന്ത്രിയെ മടക്കി അയച്ചത്.
സമ്മേളന വേദിയായ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് ഹാളിലേക്ക് പോകവേയാണ് പൊലിസ് തടഞ്ഞത്. അകമ്പടി സേവിച്ച പൊലിസ് വാഹനത്തിലെ ഉദ്യോഗസ്ഥന്‍ വഴിയില്‍ ആര്‍.എസ്.എസിന്റെ പ്രതിഷേധമുണ്ടാകാനിടയുണ്ടെന്നും പരിപാടി ഒഴിവാക്കണമെന്നും അറിയിച്ചു. തുടര്‍ന്നാണ് മുഖ്യമന്ത്രി പരിപാടി ഒഴിവാക്കാന്‍ തീരുമാനിച്ചത്.
താന്‍ മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിയാണ്. എന്നാല്‍, സുരക്ഷാ സംബന്ധമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ ഒരു സ്ഥലത്തേക്ക് പോകേണ്ട എന്നു പറഞ്ഞാല്‍ പോകേണ്ടതില്ല എന്നാണ് താന്റെ തീരുമാനമെന്നും പിണറായി വിജയന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."