പെന്‍ഷനുമായി ബന്ധപ്പെട്ട വാര്‍ത്ത വാസ്തവവിരുദ്ധമെന്ന് മുന്‍ പ്രസിഡന്റ്
പെരിന്തല്‍മണ്ണ: തന്റെ മാതാവിന്റെ പേരില്‍ പെന്‍ഷന്‍ വാങ്ങിയെന്നു ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത വാസ്തവവിരുദ്ധമെന്ന് അങ്ങാടിപ്പുറം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കോറാടന്‍ റംല. തെറ്റായപ്രചാരണം വ്യക്തിപരമായി അവഹേളിക്കാനാണെന്നും മുസ്‌ലിംലീഗിനെ കരിവാരിത്തേക്കാനാണെന്നും അവര്‍ പറഞ്ഞു.
നേരത്തെ കര്‍ഷക തൊഴിലാളി പെന്‍ഷന്‍ ലഭിച്ചിരുന്ന മാതാവ് ഖദീജ, വാര്‍ധക്യകാല പെന്‍ഷന് അപേക്ഷ നല്‍കിയത് സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ്. 80 വയസായ ആണ്‍മക്കളില്ലാത്തവര്‍ക്ക് വാര്‍ധക്യകാല പെന്‍ഷന് അപേക്ഷിക്കാമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തില്‍ മാതാവ് അപേക്ഷ നല്‍കുകയും അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം പെന്‍ഷന് അപേക്ഷിച്ച കൂട്ടത്തില്‍ 83 വയസായ ആണ്‍കുട്ടികളില്ലാത്ത മാതാവിനും പെന്‍ഷന്‍ അപേക്ഷിച്ചതില്‍ നിയമവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും തുടര്‍ന്ന് കര്‍ഷക തൊഴിലാളി പെന്‍ഷന്‍ നല്‍കുന്നവരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ പഞ്ചായത്ത് ഓഫിസില്‍ അപേക്ഷ നല്‍കിയിരുന്നെന്നും അവര്‍ പറഞ്ഞു.
കര്‍ഷക തൊഴിലാളി പെന്‍ഷന്‍ വീണ്ടും തപാല്‍വഴി വന്നപ്പോള്‍ മൂന്നു തവണ സ്വീകരിക്കാതെ മടക്കി അയച്ചിരുന്നു. എന്നിട്ടും ഉദ്യോഗസ്ഥരില്‍നിന്നു തുടര്‍ നടപടികളുണ്ടായില്ല. ഇതിനിടയില്‍ കര്‍ഷക തൊഴിലാളിപെന്‍ഷന്‍ വാങ്ങിക്കുന്നവര്‍ക്കും മറ്റൊരു പെന്‍ഷന്‍കൂടി വാങ്ങിക്കാമെന്ന് 2015ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. 2016 നവംബര്‍ വരെ ഈ ഉത്തരവ് നിലവിലുണ്ട്. ഇത് വന്നതിന് ശേഷമാണ് രണ്ട് തവണകളിലായി തുക കൈപ്പറ്റിയതെന്നും നിയമവിധേയമായി കൈപറ്റിയ തുക തിരിച്ചടക്കേണ്ട കാര്യമില്ലെങ്കിലും രണ്ടു തവണ കൈപറ്റിയ 10,200 രൂപ മാതാവിനകൊണ്ട് തിരിച്ചടപ്പിക്കുമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."