ചെറിയമുണ്ടണ്ടം കാന്തളൂര്‍ പാടത്ത് നൂറ് മേനി വിളയുമായി ഗ്രാമ പഞ്ചായത്തംഗങ്ങള്‍
പുത്തനത്താണി: ചെറിയമുണ്ടണ്ടം കാന്തളൂര്‍ പാടത്ത് കാഞ്ചനയില്‍ നൂറ് മേനി വിളവെടുത്ത് ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ മാതൃകയായി.
തരിശായി കിടന്നിരുന്ന കാന്തളൂരിലെ മൂന്ന് ഏക്കറോളം വരുന്ന പാടത്താണ് ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ഒത്തൊരുമിച്ച് കാഞ്ചന നെല്‍കൃഷിയിറക്കി നൂറ്മേനി വിളവെടുത്തത്. കൃഷി ഓഫിസര്‍ പ്രീതയുടെ മേല്‍ നോട്ടത്തില്‍ നടത്തിയ കൃഷി മൂന്ന് മാസം കൊണ്ടണ്ട് വിളവെടുക്കാന്‍ കഴിയുന്ന രീതിയില്‍ ചിലവ് കുറച്ച് ലാഭകരമായ രീതിയിലാണ് കൃഷി ചെയ്തത്.
കാഞ്ചന എന്ന വിത്താണ് ഉപയോഗിച്ചത്. ചെറിയ കൃഷി ഭവന്റെ സഹകരണത്തോടെ നടത്തിയ കൃഷിക്ക് കുടുംബശ്രീയും സഹായ സഹകരണങ്ങള്‍ ചെയ്തു കൊടുത്തു. വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.അബ്ദുസലാം നിര്‍വഹിച്ചു. ശംസിയ്യ സുബൈര്‍, കെ.പി അബ്ദുല്‍ ഗഫൂര്‍, സക്കീന കാരാട്ട്, സി.ടി അബ്ദുല്‍ റഷീദ്, റഷീദ വള്ളിയേങ്ങല്‍, എം. സാജിത, റീന, സി.അറമുഖന്, എന്‍.ബി ബാലകൃഷ്ണന്, രാധാകൃഷ്ണന്, ജംഷാദ്, മുഹമ്മദ് ചേനാത്ത്, നൗഷാദ് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."