വേങ്ങരയില്‍ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിക്ക് അരക്കോടി അനുവദിച്ചു
വേങ്ങര: മണ്ഡലത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിക്കായി പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഫണ്ടില്‍ നിന്നും 52 ലക്ഷം രൂപ അനുവദിച്ചു.
വേങ്ങര, ഊരകം, പറപ്പൂര്, ഒതുക്കുങ്ങല്‍, കണ്ണമംഗലം, എ.ആര് നഗര്‍ പഞ്ചായത്തുകളില്‍ നിന്നുളള 400 കുടുംബങ്ങള്‍ക്കാണ് പദ്ധതിയില്‍ വൈദ്യുതി ലഭ്യമാക്കുക. ഇതിന് പ്രതീക്ഷിക്കുന്ന ചെലവ് ഒരു കോടി മൂന്ന് ലക്ഷത്തി അറുപതിനായിരം രൂപയാണ്. പകുതിതുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.
ബാക്കി തുകയായ 51,80,000 രൂപ എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ചു. പട്ടികജാതി, വര്‍ഗ വിഭാഗത്തിലെ 57 ഉം ദാരിദ്ര്യ രേഖക്ക് താഴെ 246 ഉം കുടുംബങ്ങള്‍ ഉള്‍പ്പെടെ 400 കുടുംബങ്ങളാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. നവംബര്‍ അവസാനം വരെ അപേക്ഷിച്ച മുഴുവന്‍ കുടുംബത്തിനെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എ.ആര് നഗര്‍ 6,36,622, വേങ്ങര 8,57,542, കണ്ണമംഗലം 33,26,281, പറപ്പൂര് 8,69,263, ഒതുക്കുങ്ങല്‍ 14,98,800, ഊരകം 22,27,998 എന്നിങ്ങിനെയാണ് തുക അനുവദിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."