രഞ്ജിത്തിന്റെ സ്വപ്നം പൂവണിഞ്ഞു ഇനി വീട്ടിലിരുന്ന് ലോകം കാണാം
വേങ്ങര: രഞ്ജിത്തിന് ഇനി വീട്ടിലിരുന്ന് ലോകം കാണാം. വേങ്ങര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി ഊരകം കോട്ടുമല രഞ്ജിത്തിന്റെ ചിരകാല സ്വപ്നമാണ് പൂവണിഞ്ഞത്. ജന്മനാ സെറിബ്രല്‍ പാള്‍സി ബാധിച്ച രഞ്ജിത്തിന്റേത് വര്‍ഷങ്ങളോളമായി വീടിന്റെ നാലു ചുമരുകള്‍ക്കുളളില്‍ ഒതുങ്ങിയ ജീവിതമായിരുന്നു.
നിത്യേന സ്കൂളില്‍ പോയി പഠിക്കാന്‍ സാധിക്കാത്ത രഞ്ജിത്തിന്റെ പൂര്‍വകാല സ്വപ്നമായിരുന്നു സ്വന്തമായൊരു ടെലിവിഷന്‍. കുടുംബത്തിന്റെ ചെറിയ ആവശ്യങ്ങള്‍ സാധിക്കുന്നതില്‍ രക്ഷിതാക്കളുടെ ബുദ്ധിമുട്ട് മനസിലാക്കിയ അധ്യാപകരും സഹപാഠികളും ചേര്‍ന്ന് രഞ്ജിത്തിന് കളര്‍ ടി.വി സമ്മാനിച്ചു.
സ്കൂളിലെ കൂട്ടുകാര്‍, വി.എച്ച്.എസ്.ഇ, എച്ച്.എസ്.എസ്, എന്‍.എസ്.എസ് യൂനിറ്റ് എന്നിവര്‍ ചേര്‍ന്ന് സമാഹരിച്ച തുക കൊണ്ടാണ് സ്വപ്നം യാഥാര്‍ഥ്യമാക്കിയത്. സ്വന്തം വീട്ടിലേക്ക് വഴി ഇല്ലാത്തതാണ് രഞ്ജിത്തിനെ കുഴക്കുന്ന മറ്റൊരു ദുഖം.
സ്കൂളില്‍ പോയി വരുന്നതുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്ക് വീട്ടിലേക്കു വഴി ആവശ്യമാണ്. ഇത് സഹൃദരുടെ സഹയത്താല്‍ യാഥാര്‍ഥ്യമാവുമെന്ന പ്രതീക്ഷയിലാണ് രഞ്ജിത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."