കോട്ടക്കല്‍ നഗരസഭയില്‍ കിണര്‍ റീചാര്‍ജ് പദ്ധതിക്ക് തുടക്കമായി
കോട്ടക്കല്‍: നഗരസഭയില്‍ കിണര്‍ റീച്ചര്‍ പദ്ധതിക്ക് തുടക്കമായി. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഗവ.രാജാസ് സ്‌കൂളിന് പുതുതായി നിര്‍മിച്ച ഹയര്‍സെക്കന്‍ഡറി ബ്ലോക്കിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അധ്യക്ഷനായി. എം.പി അബ്ദുസമദ് സമദാനി മുഖ്യാതിഥിയായി.
കിണര്‍ റീചാര്‍ജ്ജ് പദ്ധതി സുസ്ഥിര ഡയരക്ടര്‍ സണ്ണി ആശാരിപ്പടി വിശദീകരിച്ചു. നഗരസഭാ ചെയര്‍മാന്‍ കെ.കെ നാസര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ ഷബീര്‍, സ്ഥിരസമിതി അധ്യക്ഷന്‍മാരായ പി ഉസ്മാന്‍കുട്ടി, തൈക്കാട്ട് അലവി, ടി.വി സുലൈഖാബി, ടി.വി മുംതാസ്, സാജിദ് മങ്ങാട്ടില്‍, കൗണ്‍സിലര്‍മാരായ രാമചന്ദ്രന്‍ മഠത്തില്‍, അഹമ്മദ് മണ്ടായപ്പുറം, പ്രധാനാധ്യാപിക മോളി , പ്രിന്‍സിപ്പല്‍ വനജ, യു.എ ഷബീര്‍, അമരിയില്‍ നൗഷാദ് ബാബു, ചോലക്കല്‍ കരീം, ഇല്ലിക്കോട്ടില്‍ കുഞ്ഞലവി ഹാജി, പ്രദീപ് വെങ്ങാലില്‍, ടി കബീര്‍ മാസ്റ്റര്‍, എം ഹരിദാസന്‍ മാസ്റ്റര്‍, സന്തോഷ് വള്ളിക്കാട്, കെ.കെ മനോജ്, ഉമ പി.എന്‍ സംസാരിച്ചു. സമ്പൂര്‍ണ കിണര്‍ റീചാര്‍ജ് പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ നഗരസഭയിലെ 400 വീടുകളില്‍ പദ്ധതി ആരംഭിക്കും.
നഗരസഭ 5000 രൂപയും ഗുണഭോക്താവ് 7000രൂപയും വഹിക്കണം. വീടിന്റെ മേല്‍ക്കൂരയില്‍ പതിക്കുന്ന മഴവെള്ളം ശേഖരിച്ച് പൈപ്പ് വഴി കിണറുകളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.
രാജാസ് സ്‌കൂളില്‍ മുന്‍ എം.പി അബ്ദുസമദ് സമദാനിയുടെ ശ്രമഫലമായി 2.40 കോടി രൂപ ചെലവിലാണ് പുതിയ ഹയര്‍സെക്കന്‍ഡറി കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. പുതിയ 13 ക്ലാസ് മുറികളും 4 സയന്‍സ് ലാബുകളും ക്രമീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."