പ്ലാസ്റ്റിക് നിരോധനം ഉടന്‍ നടപ്പിലാക്കാനൊരുങ്ങി പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത്
പള്ളിക്കല്‍: പള്ളിക്കല്‍ പഞ്ചായത്തില്‍ പ്ലാസ്റ്റിക് നിരോധനം ഉടന്‍ നടപ്പിലാക്കാന്‍ പദ്ധതി ആവിഷകരിച്ചതായി ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പ് അധികൃതരും സംയുക്തമായി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പദ്ധതിയുടെ ആദ്യഘട്ടമെന്നോണം പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിനാവശ്യമായ ബോധവല്‍ക്കരണം ആരംഭിച്ചിട്ടുണ്ട്. നബിദിനാഘോഷത്തോടനുബന്ധിച്ച് ഉണ്ടായേക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിനായി പഞ്ചായത്തിലെ അന്‍പതോളം മദ്‌റസകളിലും റെയ്ഞ്ച് ഭാരവാഹികള്‍ക്കും ആവശ്യമായ നിര്‍ദേശങ്ങളും നോട്ടിസും നല്‍കിയിട്ടുണ്ട്.
കൂടാതെ വിവാഹം സല്‍ക്കാരം തുടങ്ങിയ ആഘോഷ പരിപാടികള്‍ക്കും പ്ലാസ്റ്റിക് പ്ലെയ്റ്റ്, ഗ്ലാസ് തുടങ്ങിയവ ഉപയോഗിക്കുന്നതിനും വിവിധ ആരാധനാലയങ്ങളിലും മറ്റു പൊതു ആഘോഷങ്ങളിലും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളും. ഇതിനായി ഗ്രാമസഭകളിലും വിവിധ ക്ലബ്ബുകളുടെയും സാംസ്‌കാരിക സംഘടനകളുടെയും പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തും നിര്‍ദേശങ്ങള്‍ നല്‍കും. ഇതോടനുബന്ധിച്ച് നിലവിലുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള പദ്ധതിയും ആവിഷകരിച്ചു വരുന്നുണ്ട്. കുടിവെള്ള ക്ഷാമം നിയന്ത്രിക്കുന്നതിനായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ തടയണ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ രണ്ടാംഘട്ടമെന്നോണം കടകളില്‍ പ്ലാസ്റ്റിക്ക് കവറുകള്‍ ഉള്‍പ്പെടെയുള്ളവയുടെ വില്‍പ്പന നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളാനുമാണ് പദ്ധതിയിട്ടിരിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി മിഥുന, വികസന സമിതി ചെയര്‍മാന്‍ എം അബ്ദുല്‍ ഖാദര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റഊഫ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."