ലഹരിക്കെതിരേ വനിതാ മുന്നേറ്റം അനിവാര്യം: ഡോ. മോളി കുരുവിള
മലപ്പുറം: ലഹരി ഇല്ലായ്മ ചെയ്യാന്‍ സംസ്ഥാനത്തു വനിതാ മുന്നേറ്റം അനിവാര്യമാണെന്നു കാലിക്കറ്റ് യൂനിവേഴ്സിറ്റി വനിതാ പഠനവിഭാഗം മേധാവി ഡോ. മോളി കുരുവിള. മലപ്പുറത്തു ചേര്‍ന്ന ലഹരി നിര്‍മാര്‍ജന സമിതി സംസ്ഥാന വനിതാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
ലഹരി നിര്‍മാര്‍ജന സമിതി സംസ്ഥാന പ്രസിഡന്റ് പി. ഉബൈദുള്ള എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. വനിതാ വിങ് ഭാരവാഹികളെ അദ്ദേഹം പ്രഖ്യാപിച്ചു. അഡ്വ. കെ.പി മറിയുമ്മ അധ്യക്ഷയായി.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്, വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, അഡ്വ. സുജാത വര്‍മ, സുഹ്റ മമ്പാട്, രാധാകൃഷ്ണന് പൂവത്തിക്കല്‍, വിമല ടീച്ചര്‍, ഷമീറ ഇളയടത്ത്, ഇ.സി ആയിഷ, ഒ.കെ കുഞ്ഞികോമു, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, ഉമര്‍ അറക്കല്‍, എ.കെ മുസ്തഫ തിരൂരങ്ങാടി, ലൈലാഖാസിം ദുബൈ, സറീന ഹസീബ്, കെ.പി വാഹിദ, ശിവദാസ് വാര്യര്‍, ആയിഷ ബാനു, ടി. വനജ, വി.പി ഫാഇസ്, റഫീഖ്ഹസന് വെട്ടത്തൂര്‍, ടി.എച്ച് കുഞ്ഞാലി ഹാജി, എസ്.കെ.പി.എം തങ്ങള്‍, പി.ടി സലാം, ടി.വി സുലൈഖാബി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."