കഞ്ചാവ് പിടികൂടി; വില്പനക്കാരന് പുഴയില്‍ ചാടി രക്ഷപ്പെട്ടു
വളാഞ്ചേരി: കോളജ് വിദ്യാര്‍ഥികള്‍ക്കു വില്‍ക്കാനായി കൊണ്ടുവന്ന 20 പൊതി കഞ്ചാവ് പിടികൂടി. ഇരുമ്പിളിയം പുഴയോരത്തുവച്ച് ഇന്നലെ ഉച്ചയോടെയാണ് എക്സൈസ് ഇന്‍സ്പെക്ടറും സംഘവും കഞ്ചാവ് പിടികൂടിയത്. ഇതു വില്‍ക്കുകയായിരുന്ന വെണ്ടല്ലൂര്‍ ഇല്ലത്തുപറമ്പ് വീട്ടില്‍ വിനോദ് കുമാര്‍ എന്ന വിനു പുഴയില്‍ ചാടി രക്ഷപ്പെട്ടു.
എക്സൈസ് സംഘം ഇരിമ്പിളിയം ഭാഗത്ത് പട്രോളിങ് നടത്തുന്നതിനിടെ കോളജ് വിദ്യാര്‍ഥികള്‍ ഇരുചക്ര വാഹനങ്ങളില്‍ സംശയാസ്പദമായി പോകുന്നതു കണ്ടതിനെ തുടര്‍ന്നു പിന്തുടര്ന്ന് നടത്തിയ പരിശോധനയില്‍ ഇരുമ്പിളിയം ഇറിഗേഷന്‍ പമ്പ് ഹൗസ് സമീപം പുഴയോരത്തുവച്ചാണ് കഞ്ചാവ് പിടികൂടിയത്. ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. പ്രതിക്കെതിരേ എന്‍.ഡി.പി.എസ് ആക്റ്റ് പ്രകാരം കേസെടുത്തു.
ഉദ്യോഗസ്ഥരുടെ കൈവശം ലഭിച്ച പ്രതിയുടെ മൊബൈല്‍ ഫോണിലേക്ക് കഞ്ചാവ് ആവശ്യപ്പെട്ടു വന്ന വിളികളില്‍ അധികവും പ്രദേശത്തെ പ്രമുഖ കോളേജുകളിലെ വിദ്യാര്‍ഥികളായിരുന്നു. ആവശ്യക്കാരായ കോളജ് വിദ്യാര്‍ഥികളെ തന്ത്രപൂര്‍വം വിളിച്ചുവരുത്തി എക്സൈസ് ഓഫിസിലെത്തിച്ച് ഇന്‍സ്പെക്ടര്‍ ബിനുകുമാര്‍ ബോധവല്‍ക്കരണം നടത്തി രക്ഷിതാക്കളെ വിളിച്ചുവരുത്തി വിട്ടയച്ചു. അന്‍പതോളം വിദ്യാര്‍ഥികളെയാണ് ബോധവല്‍ക്കരണത്തിന് ശേഷം വിട്ടയച്ചത്.
കഴിഞ്ഞ ദിവസം വളാഞ്ചേരിയില്‍ വിദ്യാര്‍ഥികള്‍ക്ക് വില്പനയ്ക്കു കൊണ്ടുവന്ന ബ്രൗണ്‍ഷുഗറുമായി ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഓടിപ്പോയ പ്രതിയെ ഉടന്‍ പിടികൂടുമെന്നും കോളജ് പരിസരങ്ങളില്‍ എക്സൈസിന്റെ നിരീക്ഷണം ശക്തമാക്കുമെന്നും എക്സൈസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. പ്രിവന്റീവ് ഓഫിസര്‍ എ.കെ രാജേഷ്, സി.ഇ.ഒമാരായ ലതീഷ്, ഹംസ, ശിഹാബുദ്ദീന് സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."