റൈസിങ് കേരള: ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചു
കോഴിക്കോട്: റൈസിങ് കേരള-2016 ഇന്റര്‍ നാഷനല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സിബിഷന്റെ ഭാഗമായി ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചു. അഴിഞ്ഞിലം കടവ് റിസോര്‍ട്ടിന് മുന്‍വശമുള്ള എക്‌സിബിഷന്‍ ഗ്രൗണ്ടില്‍ നടന്ന ഫെസ്റ്റ് എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. ജി-ടെക് കംപ്യൂട്ടര്‍ സെന്റര്‍, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് എന്നിവരുടെ സഹകരണത്തോടെ നടന്ന ജോബ് ഫെസ്റ്റില്‍ 3352ഓളം ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തു.
ലാന്‍ഡ് മാര്‍ക്ക്, തായ് ഗ്രൂപ്പ്, കൈരളി ടി.എം.ടി, ജോയ് ആലുക്കാസ്, ഭീമ ജ്വല്ലറി, മലബാര്‍ ഗ്രൂപ്പ്, ഹൈ-ലൈറ്റ്, പാരിസണ്‍സ്, യൂറോ ടെക്, ഇന്‍ഡസ് മോട്ടോഴ്‌സ്, സൈബ്രോസീസ്, ആസ്റ്റര്‍ മിംസ് തുടങ്ങിയ 40ഓളം വ്യവസായ, ഐ.ടി ഗ്രൂപ്പുകള്‍ ജോബ് ഫെസ്റ്റിന് നേതൃത്വം നല്‍കി. 617പേര്‍ പ്രാഥമിക ലിസ്റ്റിലേക്ക് തിരഞ്ഞെടുത്തു. 186പേരെ നേരിട്ട് വിവിധ സ്ഥാപനങ്ങള്‍ റിക്രൂട്ട് ചെയ്തു.
ബാക്കി വരുന്നവരെ തുടര്‍ ലിസ്റ്റ് തയാറാക്കി ംംം.ൃശശെിഴസലൃമഹമ.ഷീയ െവെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി. ചടങ്ങില്‍ വി.കെ.സി റസാഖ് അധ്യക്ഷനായി. തുളസീധരന്‍ പിള്ള, എം. കുഞ്ഞാമുട്ടി, സി.എ മോഹനന്‍, പി.പി മുസമ്മില്‍, ഫസല്‍ റഹ്മാന്‍, എന്‍.സി കോയക്കുട്ടി, എം.ജി ബാബു, എം. സലീം, ടി.പി മെഹബൂബ്, എ.എം കുഞ്ഞിമൊയ്തീന്‍, വി.കെ ജാഷിദ്, എ.വി സുനില്‍നാഥ്, കെ.കെ സന്തോഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."