കോംട്രസ്റ്റ് സമരത്തിന് ഐക്യദാര്‍ഢ്യവുമായി എ.ഐ.ടി.യു.സി
കോഴിക്കോട്: കോംട്രസ്റ്റ് സംരക്ഷിക്കാന്‍ വേണ്ടിയുള്ള തൊഴിലാളികളുടെ സമരം വിജയിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്.
കോമണ്‍വെല്‍ത്ത് നെയ്ത്ത് കമ്പനി തുറന്നു പ്രവര്‍ത്തിപ്പിക്കുന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു ദീര്‍ഘനാളായി നടന്നുവരുന്ന തൊഴിലാളി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എ.ഐ.ടി.യു. സി നേതൃത്വത്തില്‍ കമ്പനി പരിസരത്തു നടന്ന സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാക്ടറി ഏറ്റെടുക്കാന്‍ തീരുമാനിച്ച് 2012ല്‍ നിയമസഭ ഏകകണ്ഠമായി പാസാക്കിയ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം നേടിയെടുക്കാന്‍ സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി പി. രാജു ചടങ്ങില്‍ അധ്യക്ഷനായി. വാഴൂര്‍ സോമന്, വിജയന് കുനിശ്ശേരി, ജയപാലന്, കെ. മല്ലിക, പി. സുബ്രഹ്മണ്യന്, താവം ബാലകൃഷ്ണന്, ടി.വി ബാലന്, ഇ.സി സതീശന്, പി.വി മാധവന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."