HOME
DETAILS
MAL
ഭരണകൂട കൂട്ടക്കൊലകള്‍ക്കെതിരേ പ്രതിഷേധ സമ്മേളനം
backup
December 10 2016 | 22:12 PM
കോഴിക്കോട്: നിലമ്പൂര്‍ കാട്ടില്‍വച്ച് മാവോവാദി നേതാവ് കുപ്പു ദേവരാജിനെ കൊലപ്പെടുത്തിയാല്‍ ലഭിക്കുന്ന തുക വസൂലാക്കുകയായിരുന്നു പോലിസിന്റെ ഉദ്ദേശമെന്നു മനുഷ്യാവകാശ പ്രവര്ത്തകന് അഡ്വ.പി.എ പൗരന്.
മനുഷ്യാവകാശ ദിനാചരണത്തിന്റെ ഭാഗമായി ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ സ്റ്റാന്‍ഡ് പരിസരത്തു സംഘടിപ്പിച്ച സമ്മേളനത്തില്‍ ഷജില്‍ കുമാര്‍ അധ്യക്ഷനായി. യു.എ.പി.എ ചുമത്തപ്പെട്ട് ജയിലിലായിരുന്ന ഗൗരി, ചാത്തു എന്നിവര്‍ക്ക് സ്വീകരണം നല്കി. പ്രൊഫ. പി. കോയ, അഡ്വ. തുഷാര്‍, നിര്‍മല്‍, സാരഥി, യഹ്യ കമ്മുക്കുട്ടി, കെ.കെ മണി, സ്വപ്നേഷ് ബാബു, ഷഫീഖ് സുബൈദ ഹക്കീം, ഗോപാല്‍ മേനോന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."