വൈവിധ്യങ്ങളെ അംഗീകരിക്കാതെ മനുഷ്യാവകാശ സംരക്ഷണം സാധ്യമാകില്ല: സമദാനി
കോഴിക്കോട്: വൈവിധ്യങ്ങളെ അംഗീകരിക്കാതെ മനുഷ്യാവകാശ സംരക്ഷണം സാധ്യമാകില്ലെന്ന് എം.പി അബ്ദുസ്സമദ് സമദാനി. പബ്ലിക് ലൈബ്രറി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ വികസനസമിതിയും ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് എന്വിയോണ്മെന്റ് പ്രൊട്ടക്ഷന്‍ ഫോറം ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാചരണവും സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോരുത്തരുടെയും വിശ്വാസരീതി, ആദര്‍ശം, രാഷ്ട്രീയം, ഭക്ഷണം എന്നിവയോടെല്ലാം സഹിഷ്ണുതയോടെ പെരുമാറാന്‍ എല്ലാവര്ക്കും കഴിയണണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പബ്ലിക് ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ ഹ്യൂമന്‍ റൈറ്റ്സ് ഫോറം പ്രസിഡന്റ് അഡ്വ. പി.വി മോഹന്‍ലാല്‍ അധ്യക്ഷനായി. 'മനുഷ്യാവകാശ ചിന്തകളുടെ ജനാധിപത്യമാനം' സെമിനാറില്‍ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള പ്രഭാഷണം നടത്തി.
അഡ്വ. കെ.പി ബഷീര്‍, അഡ്വ. എ.കെ സുകുമാരന്‍, അഡ്വ. സി.എം പ്രദീപ്കുമാര്‍, പി. വാസു, അഡ്വ. പി.എം നിയാസ്, അഡ്വ. ടി.കെ സത്യനാഥന്, അഡ്വ. ബാലകൃഷ്ണന് പാറേക്കാട്ടില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."