പരിസ്ഥിതി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ഥികള്‍ ഏറ്റെടുക്കണം: കൊടിക്കുന്നില്‍ സുരേഷ്
ശാസ്താംകോട്ട: പരിസ്ഥിതി സംരക്ഷണത്തില്‍ നിന്നും മനുഷ്യാവകാശങ്ങളെ വേറിട്ട് കാണാന്‍ കഴിയില്ലെന്നും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ഥികള്‍ ഏറ്റെടുത്തില്ലെങ്കില്‍ പരിഷ്കൃത മനുഷ്യ വാസം ഭൂമിയില്‍ സാധ്യമല്ലാതെവരുമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി. സാര്‍വദേശീയ മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് കുന്നത്തൂര്‍ പരിസ്ഥിതി സംരക്ഷണ സമിതിയുടേയും ഡി.ബി കോളജ് എന്‍.എസ്.എസ് യൂനിറ്റുകളുടെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന പരിസ്ഥിതിയും മനുഷ്യാവകാശവും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിഷയത്തില്‍ സംസ്ഥാന മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ കെ. ശശിധരന്‍നായര്‍ പ്രബന്ധം അവതരിപ്പിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ. മോഹന്‍കുമാര്‍ അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ ചെയര്മാന് ഡോ. പി.കെ ഗോപന് മുഖ്യപ്രഭാഷണം നടത്തി.
പരിസ്ഥിതി സംരക്ഷണ സമിതി പ്രസിഡന്റ് കെ പി രാമാനുജന്‍തമ്പി, പഞ്ചായത്ത് പ്രസിഡന്റ് റ്റി ആര് ശങ്കരപിള്ള, പരിസ്ഥിതി സംരക്ഷണസമിതി കണ്‍വീനര്‍ എല്‍ സുഗതന്, വാര്‍ഡ് മെമ്പര്‍ ദിലീപ്കുമാര്, ആല്‍ഫാ ജെയിംസ്, പി ആര് ബിജു, പ്രോഗ്രാം ഓഫീസര്‍ ആര് വിജയലക്ഷമി, ഐ ബേബി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."