മനുഷ്യാവകാശ ദിനാചരണം നടത്തി
കൊല്ലം: കേരളാ മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ മയ്യനാട് എസ്.എസ് സമിതി അങ്കണത്തില്‍ നടന്ന മനുഷ്യാവകാശ ദിനാചരണം എം നൗഷാദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സമിതി സംസ്ഥാന പ്രസിഡന്റ് അയത്തില്‍ അന്‍സാര്‍ അധ്യക്ഷനായി. മേയര്‍ വി രാജേന്ദ്രബാബു മുഖ്യ പ്രഭാഷണവും നടത്തി.
ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ചവച്ച കൊല്ലം താലൂക്കിനുള്ള പ്രശംസാപത്രം ജില്ലാ ജയില്‍ സൂപ്രണ്ട് കെ വിശ്വനാഥക്കുറുപ്പ് വിതരണം ചെയ്തു. എച്ച്.ആര്.പി.സി കൊല്ലം ജില്ലാ പ്രസിഡന്റ് ബിജു രാമചന്ദ്രന് വൃക്ഷത്തൈ വിതരണോദ്ഘാടനം നിര്‍വഹിച്ചു. സാമ്പത്തിക സഹായ വിതരണോദ്ഘാടനം അബ്ദുള്‍ വഹാബ് നിര്‍വഹിച്ചു. കൊല്ലം ജില്ലാ സെക്രട്ടറി നാഗഭവന് പുരുഷോത്തമന് പച്ചക്കറി തൈകള്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. താലൂക്ക് പ്രസിഡന്റ് അന്‍സാര്‍ കൊട്ടിയം പച്ചക്കറി വിത്ത് വിതരണോദ്ഘാടനം നിര്‍വഹിച്ചു. സമിതി സംസ്ഥാന സെക്രട്ടറി കൊല്ലം പ്രസാദ്, രക്ഷാധികാരി ജി ശങ്കര്‍, അലക്സ് കെ പണിക്കര്‍, കെ പി അനില്‍കുമാര്‍, ജോണ്‍ വര്‍ഗ്ഗീസ് പുത്തന്‍പുര, സാജു നല്ലേപ്പറമ്പില്‍, പി കെ മുരളീധരന്, അമീര്‍ കൊട്ടിയം, ശ്രീകുമാര്‍, കിളികൊല്ലൂര്‍ രാജന്, അനീഷ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."