HOME
DETAILS
MAL
'അടൂര്‍ ഒരു ചിത്രലേഖനം' പ്രദര്‍ശനം തുടങ്ങി
backup
December 10 2016 | 22:12 PM
തിരുവനന്തപുരം: കവിത പോലെ ആവര്‍ത്തിച്ച് വായിക്കും പോലെ ആവര്‍ത്തിച്ച് കാണേണ്ടതാണ് സിനിമകളെന്ന് അടൂര്‍ ഗോപാലകൃഷ്ണന്. ചര്‍ച്ചകളെക്കാള്‍ സിനിമകള്‍ ആവര്‍ത്തിച്ച് കണ്ടുവേണം വിലയിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമാജീവിതത്തിന്റെ 50 വര്‍ഷങ്ങളോടുള്ള ആദരവായി ബോണി തോമസും സാബു പ്രവദാസും ചേര്‍ന്ന് തയാറാക്കിയ 'അടൂര്‍ ഒരു ചിത്രലേഖനം' പ്രദര്‍ശനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പ്രദര്‍ശനം ശശി തരൂര്‍ എം.പി ഉദ്ഘാടനം ചെയ്തു. അടൂരിന്റെ സിനിമാജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ചിത്രീകരിക്കുന്ന ഫോട്ടോകളും കാരിക്കേച്ചറുകളുമാണ് കൈരളി തിയേറ്ററില്‍ സജ്ജമാക്കിയിരിക്കുന്നത്. ചിത്രങ്ങള്‍ അക്കാദമി സംരക്ഷിക്കുമെന്ന് ചെയര്മാന് കമല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."