സുല്‍ത്താന്‍ ബത്തേരി ഉപജില്ല; മീനങ്ങാടിക്ക് ഓവറോള്‍
മീനങ്ങാടി: മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമാപിച്ച സുല്‍ത്താന്‍ ബത്തേരി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ആതിഥേയരായ മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ചാംപ്യന്മാര്‍. മൂന്ന് ദിവസമായി നടന്ന മേളയില്‍ ഉപജില്ലയിലെ 137 വിദ്യാലയങ്ങളില്‍ നിന്നുള്ള മൂവായിരത്തി അഞ്ഞൂറിലേറെ വിദ്യാര്‍ഥികളാണ് പങ്കെടുത്തത്.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മീനങ്ങാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒന്നാം സ്ഥാനവും ബത്തേരി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ജി.എച്ച്.എസ്.എസ് മൂലങ്കാവ്, ജി.എച്ച്.എസ്.എസ്. മീനങ്ങാടി എന്നീ സ്‌കൂളുകള്‍ യാഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.
യു.പി വിഭാഗത്തില്‍ ജി.എച്ച്.എസ്.എസ് മൂലങ്കാവ്, അസംപ്ഷന്‍ ബത്തേരി എന്നിവര്‍ക്കാണ് ഒന്നും രണ്ടും സ്ഥാനങ്ങള്‍. എല്‍.പി വിഭാഗത്തില്‍ അസംപ്ഷന്‍ എ.യു.പി.സ്‌കൂള്‍ ബത്തേരി, മാര്‍ ബസേലി യോസ് എ.യു.പി.സ്‌കൂള്‍ കോളിയാടി എന്നിവര്‍ ഒന്നാം സ്ഥാനം പങ്കിട്ടു. സെന്റ് മേരീസ് എ.യു.പി.സ്‌കൂള്‍ ചീങ്ങേരി, സെന്റ് ജോസഫ്‌സ് ഇ.എച്ച്. എസ് എന്നിവര്‍ക്കാണ് രണ്ടാം സ്ഥാനം. സംസ്‌കൃതോത്സവം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂള്‍ ഒന്നാമതെത്തി. മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനാണ് രണ്ടാംസ്ഥാനം. യു.പി വിഭാഗത്തില്‍ ബത്തേരി അസംപ്ഷന്‍ എ.യു.പി.സ്‌കൂളിന് ഒന്നാം സ്ഥാനവും സെന്റ് മേരീസ് മുള്ളന്‍ കൊല്ലി, സെന്റ് ആന്റണീസ് പഴൂര്‍ എന്നീ വിദ്യാലയങ്ങള്‍ക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. അറബിക് കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മുട്ടില്‍ ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസിനാണ് ഒന്നാംസ്ഥാനം. കാക്കവയല്‍ ഹൈസ്‌കൂളിന് രണ്ടാം സ്ഥാനവും ലഭിച്ചു. യു.പി.വിഭാഗത്തില്‍ മുട്ടില്‍ ഡബ്ല്യു.ഒ.യു.പി. സ്‌കൂള്‍ ഒന്നാം സ്ഥാനവും കാക്കവയല്‍ ഹൈസ്‌കൂള്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. എല്‍.പി വിഭാഗത്തില്‍ പുത്തന്‍കുന്ന് സെന്റ് തോമസ് എല്‍.പി.സ്‌കൂളും, ജി.എല്‍.പി.എസ്. മീനങ്ങാടിയുമാണ് ജേതാക്കള്‍.സമാപന സമ്മേളനം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാശശി അധ്യക്ഷയായി. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ്കുമാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ബത്തേരി എ.ഇ.ഒ. വി.എം മുരളീധരന്‍, ലിസി പൗലോസ്, യു.ബി ചന്ദ്രിക, ടി.എം ഹൈറുദ്ദീന്‍, പി.ഒ വിനോയി, ഷീജ രഘുനാഥ്, ഉഷാരാജേന്ദ്രന്‍, എ.എഫ് തെംസി, മനോജ് ചന്ദനക്കാവ്, സജിത, വിനോദ് കല്ലട എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."