HOME
DETAILS
MAL
നവജാതശിശുവിന്റെ മരണത്തിനു കാരണം ന്യുമോണിയ
backup
December 10 2016 | 22:12 PM
കാട്ടിക്കുളം: തിരുനെല്ലി കാജഗഡി കാട്ടുനായ്ക്ക കോളനിയിലെ സുധീഷ്-പാര്‍വതി ദമ്പതികളുടെ 18 ദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിനിടയാക്കിയത് ന്യുമോണിയ.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഫോറന്‍സിക് സര്‍ജന്റെ നേതൃത്വത്തില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിലാണ് മരണകാരണം ന്യുമോണിയ ആണെന്ന് സ്ഥിരീകരിച്ചത്.
പോളിയോ മരുന്ന് നല്‍കിയതിനെത്തുടര്‍ന്ന് അസ്വാസ്ഥ്യം പ്രകടിപ്പിച്ച കുഞ്ഞ് വെള്ളിയാഴ്ച രാവിലെ മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് മരിച്ചത്. പോളിയോ മരുന്ന് നല്‍കിയതാണ് കുഞ്ഞിന്റെ മരണത്തിനു കാരണമായതെന്ന് ആരോപിച്ച സാഹചര്യത്തിലാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."