നമുക്കൊന്ന് ആഞ്ഞുപിടിക്കാം; ആന്‍ഡ്രോയിഡ് നെയ്യപ്പത്തിനായി
ആന്‍ഡ്രോയിഡിന്റെ പുതിയ വേര്‍ഷന് പേരിടാനുള്ള സമയമാണിപ്പോള്‍. സി എന്ന അക്ഷരത്തില്‍ തുടങ്ങി എമ്മില്‍ എത്തിനില്‍ക്കുന്ന വേര്‍ഷനു പിന്നാലെ പുതിയ വേര്‍ഷന് ആന്‍ഡ്രോയിഡ് പേരു നല്‍കുന്നത് എന്‍ അക്ഷരത്തില്‍ തുടങ്ങുന്ന മധുരപലഹാരത്തിന്റേതായിരിക്കും. ഇത്രയും കാലം ആന്‍ഡ്രോയിഡ് തന്നെയാണ് പേരിട്ടിരുന്നതെങ്കിലും ഇപ്പോള്‍ ജനങ്ങളില്‍ നിന്ന് അഭിപ്രായം ശേഖരിച്ച് പേരിടാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇങ്ങനെ വോട്ടെടുപ്പ് നടത്തിയപ്പോള്‍ ഉയര്‍ന്നുവന്ന പേരാവട്ടെ തനി മലയാളി നെയ്യപ്പമാണ്.
പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയയില്‍ വിപ്ലവം സൃഷ്ടിച്ച മലയാളികള്‍ക്ക് ഇതൊരു പുത്തരിയൊന്നുമല്ലല്ലോ. നെയ്യപ്പത്തിനായി ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും ഹാഷ്ടാഗുകളും പ്രചാരണങ്ങളും വ്യാപകമായിട്ടുണ്ട്. നിങ്ങള്‍ക്കും നെയ്യപ്പത്തിനായി ആന്‍ഡ്രോയിഡ് നടത്തുന്ന വോട്ടെടുപ്പില്‍ പങ്കെടുക്കാം.
നെയ്യപ്പം ആന്‍ഡ്രോയിഡിനു വേണ്ടി വെബ്‌സൈറ്റും തുടങ്ങിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് വേര്‍ഷന് നെയ്യപ്പത്തിന്റെ പേര്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് കേരളാ ടൂറസം വകുപ്പും ട്വീറ്റ് ചെയ്തിട്ടുണ്ട്.
With a little bit of your help we can name the next Android version Neyyappam - https://t.co/H1rwZcFDRh pic.twitter.com/st7g2bdHZH
— Kerala Tourism (@KeralaTourism) 20 May 2016
നമ്മള്‍ മലയാളികള്‍ ആഞ്ഞുപിടിച്ചാല്‍ അടുത്ത ആന്‍ഡ്രോയിഡ് വേര്‍ഷന്റെ പേര് നെയ്യപ്പമെന്നായിരിക്കും. നെയ്യപ്പത്തിന്റെ പേരു വീണാല്‍ ഇത്തിരി മധുരത്തോടെ തന്നെ നമുക്ക് ആന്‍ഡ്രോയിഡും ഉപയോഗിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."