HOME
DETAILS
MAL
പ്രമേഹ രോഗികള്‍ കൊളസ്ട്രോള്‍ മരുന്നുകള്‍ ഉപയോഗിക്കണം
backup
December 11 2016 | 03:12 AM
കൊച്ചി:പ്രമേഹ രോഗികള്‍ കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിനുള്ള മരുന്ന് ഉപയോഗിച്ചിരിക്കണമെന്ന് കാര്‍ഡിയോളജിക് വിദഗ്ധര്‍. കൊച്ചിയില്‍ കാര്‍ഡിയോളജിക് സൊസൈറ്റി ഓഫ് ഇന്ത്യയുടെ വാര്‍ഷിക സമ്മേളന ചര്‍ച്ചയില്‍ സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്സിറ്റി പ്രൊഫ. ഡോ.പ്രകാശ് ദീദ്വാനിയയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
പ്രമേഹ രോഗികളില്‍ ഹൃദ്രോഗ സാധ്യത കൂടുതലാണ്. ഇത്തരക്കാരില്‍ കൊളസ്ട്രോളിന്റെ അളവ് സാധാരണ നിലയിലാണെങ്കിലും രക്ത ധമനികളില്‍ ബ്ലോക്കുണ്ടാകാനുള്ള സാധ്യത വളരെ ഏറെയാണ്. ഇവരില്‍ മോശം കൊളസ്ട്രോള്‍(എല്‍.ഡി.എല്‍)70ല്‍ താഴെ കൊണ്ടുവരുന്നതാണ് ഉചിതം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."