കേന്ദ്ര ഫണ്ടുകള്‍ കേരളം ചെലവഴിക്കുന്നില്ലെന്ന് കേന്ദ്ര മന്ത്രി
കാസര്‍കോട്: കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ടുകള്‍ കേരളം സമയബന്ധിതമായി ചെലവഴിക്കുന്നില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി രാധാമോഹന്‍ സിങ്. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ ശതാബ്ദി ആഘോഷ സമാപനത്തോടനുബന്ധിച്ച കാര്‍ഷിക സമ്മേളനവും പ്രദര്‍ശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി കൃഷി സംചന്‍യോജന പ്രകാരം കേരളത്തില്‍ രണ്ട് ജലസേചന പദ്ധതികള്‍ നടന്നു വരുന്നുണ്ട്. കാരാപ്പുഴയിലും മൂവാറ്റുപുഴയിലുമായി നിര്‍മിക്കുന്ന ഈ പദ്ധതികള്‍ യാഥാര്‍ഥ്യമാകുന്നതോടെ 40 ഹെക്ടറോളം സ്ഥലത്തെ കര്‍ഷകര്‍ക്ക് ജലം ലഭിക്കും.
മറ്റു സംസ്ഥാനങ്ങള്‍ നടപ്പാക്കുമ്പോള്‍ കേരളം അനാസ്ഥ കാട്ടുകയാണെന്നും മന്ത്രി പറഞ്ഞു.
പി.കരുണാകരന്‍ എം.പി അധ്യക്ഷനായി. ചടങ്ങില്‍ സി.പി.സി.ആര്‍.ഐയുടെ വിവിധ പുസ്തകങ്ങളുടെ പ്രകാശനവും നാളികേര ഉല്‍പ്പന്നങ്ങളുടെ ഉദ്ഘാടനവും കേന്ദ്രമന്ത്രി നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."