ഓര്‍ഫനേജ് ഭാരവാഹികള്‍ക്ക് സെമിനാര്‍
കോഴിക്കോട്: ഓര്‍ഫനേജുകളെ കാര്യക്ഷമമാക്കുന്നതിന് കേരള സ്റ്റേറ്റ് മുസ്‌ലിം ഓര്‍ഫനേജസ് കോഡിനേഷന്‍ കമ്മിറ്റി, ക്രസ്റ്റ് ചാരിറ്റബിള്‍ ട്രസ്റ്റ്, മുക്കം മുസ്‌ലിം ഓര്‍ഫനേജ് എന്നിവ സംയുക്തമായി സെമിനാര്‍ നടത്തും.
ചൊവ്വാഴ്ച രാവിലെ ഒന്‍പതു മുതല്‍ നാലരവരെ ഓര്‍ഫനേജുകള്‍ക്ക് പുതിയൊരു തുടക്കം എന്ന വിഷയത്തില്‍ മണാശ്ശേരി എം.എ.എം.ഒ കോളജ് ഓഡിറ്റോറിയത്തിലാണ് സെമിനാര്‍. അനുബന്ധമായി കെ.എസ്.എം.ഒ.സി.സി ജനറല്‍ ബോഡിയും അന്ന് നടക്കും. ഫോണ്‍ 9895220338, 9072707986
പി.എ ബക്കര്‍ പുരസ്‌കാരം മധുവിന്
തിരുവനന്തപുരം: പി.എ.ബക്കര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ പി.എ.ബക്കര്‍ പുരസ്‌കാരത്തിനു നടനും സംവിധായകനുമായ മധു അര്‍ഹനായതായി ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി പി.എ. ഹംസക്കോയ അറിയിച്ചു. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം 2017 ജനുവരി ആദ്യവാരം തൃശൂരില്‍ നക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."