ബിവറേജസ് കോര്പ്പറേഷന് 143 കോടിയുടെ നഷ്ടമെന്ന് എക്സൈസ് മന്ത്രി
കോഴിക്കോട്: 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയതിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലം ബീവറേജസ് കോര്‍പറേഷനും അതുവഴി എക്സൈസ് വകുപ്പിനും 143 കോടി രൂപയുടെ നഷ്ടമുണ്ടായതായി എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്. കോഴിക്കോട്ട് കേരള സ്റ്റേറ്റ് എക്സൈസ് ഓഫിസേഴ്സ് അസോസിയേഷന് സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോട്ട് പ്രതിസന്ധി മൂലമുണ്ടാവുന്ന സാമ്പത്തിക പ്രതിസന്ധി സമൂഹമൊന്നാകെ ബാധിച്ച സാഹചര്യത്തില്‍ എക്സൈസ് വകുപ്പിന്റെയും വരുമാനത്തില്‍ സ്വാഭാവികമായി കുറവു വന്നിട്ടുണ്ട്. നികുതി വരുമാനത്തില്‍ മാത്രം 80 കോടിയോളം രൂപയുടെ കുറവുണ്ടായെന്നും അദ്ദേഹം പറഞ്ഞു. എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ആയുധങ്ങള്‍ നല്കുന്നതു സംബന്ധിച്ച് തീരുമാനം ഉടനുണ്ടാകും.
ലഹരിവസ്തുക്കളുടെ ഉറവിടം തേടിയുള്ള റെയ്ഡുകള്‍ക്കിടയില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ജീവന് രക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ടിവരും. ആയുധങ്ങള്‍ ഏതു നല്കണമെന്നതു സംബന്ധിച്ചു പിന്നീട് വിശദമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നും ടി.പി രാമകൃഷ്ണന് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."