ആലപ്പുഴയില്‍ ഫെഡറല്‍ ബാങ്ക് ശാഖയില്‍ തീപിടിത്തം
ആലപ്പുഴ: ഫെഡല്‍ ബാങ്ക് കോണ്‍വെന്റ് സ്‌ക്വയര്‍ ശാഖ കത്തി നശിച്ചു. ഇന്നലെ പുലര്‍ച്ചെ ആറോടെയായിരുന്നു സംഭവം. ആലപ്പുഴ സീ വ്യൂ വാര്‍ഡില്‍ കണ്ണന്‍വര്‍ക്കി പാലത്തിനു സമീപം പ്രവര്‍ത്തിക്കുന്ന ശാഖയിലാണു തീപിടുത്തമുണ്ടായത്.
വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്നു പ്രാഥമിക നിഗമനം. പതിനഞ്ചോളം കംപ്യൂട്ടറുകളും ഫയലുകളും തീയില്‍പ്പെട്ടു. ലോക്കറിലേക്കോ എ ടി എം കൗണ്ടറിലേക്കോ തീപടരാതിരുന്നതു വന്‍ദുരന്തം ഒഴിവായി. മൂന്നു ദിവസം തുടര്‍ച്ചയായി ബാങ്ക് അവധിയായതിനാല്‍ പ്രധാന വൈദ്യുതി ലൈന്‍ വിഛേദിച്ചിരുന്നു.
ഇത് അപകടത്തിന്റെ ആക്കം കുറച്ചു. എന്നാല്‍ ബാങ്കിനോടു ചേര്‍ന്നുളള എ ടി എം കൗണ്ടര്‍ പ്രവര്‍ത്തിപ്പിക്കേണ്ടതിനാല്‍ ഇവിടെയ്ക്കുളള വൈദ്യുതി ഓഫ് ചെയ്തിരുന്നില്ല.
ഇവിടെത്തെ നെറ്റ് വര്‍ക് റൂട്ടറില്‍നിന്നാണ് വൈദ്യുതി പ്രവഹിച്ചത്. തീപിടുത്തത്തില്‍ കെട്ടിടത്തിനുളളില്‍ ഉണ്ടായിരുന്ന ഉപകരണങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചു.
ഡേറ്റകള്‍ എല്ലാം പ്രധാന കാര്യാലയത്തില്‍ സൂക്ഷിച്ചിട്ടുളളതിനാല്‍ ആശങ്കവേണ്ടെന്നും ഇടപാടുക്കാര്‍ക്കു യാതൊരു തരത്തിലുളള ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു. 20 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണു തീ അണക്കാന്‍ കഴിഞ്ഞത്. ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ ഇതേ കെട്ടിടത്തിലുളള മറ്റൊരു ഭാഗത്തേക്ക് മാറ്റി ചെവ്വാഴ്ച പ്രവര്‍ത്തിച്ചു തുടങ്ങുമെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."