ദേശീയ ഉപഭോക്തൃ ദിനം: വിദ്യാര്‍ഥികള്‍ക്കു മത്സരങ്ങള്‍
തിരുവനന്തപുരം: ദേശിയ ഉപഭോക്തൃ ദിനാഘോഷങ്ങളുടെ ഭാഗമായി സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചു തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.
ഉപഭോക്ത്യ ബോധവല്‍ക്കരണത്തെ ആധാരമാക്കി മൂന്നു മിനിറ്റ് മുതല്‍ അഞ്ചുമിനിറ്റ് ദൈര്‍ഘ്യമുളള ലഘു ചിത്രങ്ങളുടെ നിര്‍മാണം കോളജ് തലത്തില്‍ സംഘടിപ്പിക്കും. ലഘു ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ തയ്യാറാക്കി സി.ഡിയില്‍ പകര്‍ത്തി മത്സരത്തിനായി ഹാജരാക്കണം. വിഷയങ്ങള്‍: വഞ്ചിക്കപ്പെടുന്ന ഉപഭോക്താവിന്റെ ആശ്രയ കേന്ദ്രങ്ങള്‍, പുത്തന്‍ വിപണനതന്ത്രങ്ങളും വഞ്ചിക്കപ്പെടുന്ന ഉപഭോക്താക്കളും, ഉപഭോക്താകളുടെ അവകാശ സംരക്ഷണവും സര്‍ക്കാര്‍ സംവിധാനങ്ങളും.
ഉപഭോക്ത്യ ബോധവല്‍ക്കരണ വിഷയങ്ങളെ ആസ്പദമാക്കി ഹൈസ്‌കൂള്‍ തലത്തിലും ഹയര്‍സെക്കന്‍ഡറി തലത്തിലും ഉപന്യാസ രചനയില്‍ വെവ്വേറെ മത്സരങ്ങളുണ്ടാകും. ചിത്രരചന: ഹയര്‍സെക്കന്‍ഡറി, ഹൈസ്‌കൂള്‍, യു.പി എല്‍.പി വിഭാഗങ്ങളിലായി വെവ്വേറെ മത്സരങ്ങള്‍ നടത്തും.
ഡിസംബര്‍ 14-നു തിരുവനന്തപുരം ജില്ലാ ഉപഭോക്ത്യ തര്‍ക്ക പരിഹാര ഫോറം (ഉപഭോക്തൃ കോടതി) ഓഫിസില്‍ രാവിലെ 10 മുതലാണു മത്സരം. ഡിസംബര്‍ 24-നു നടക്കുന്ന ദേശീയ ഉപഭോക്ത്യ ദിനാഘോഷ ചടങ്ങില്‍ സമ്മാനദാനം നടത്തും. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ സ്‌കൂള്‍കോളജ് മേലധികാരിയുടെ സാക്ഷ്യപത്രം സഹിതം ഡിസംബര്‍ 14നു രാവിലെ 9.30ന് തിരുവനന്തപുരം ഉപഭോക്തൃ കോടതി ഓഫിസില്‍ ഹാജരാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."