ഹൈദരാബാദില്‍ കെട്ടിടം തകര്‍ന്ന് 11 പേര്‍ മരിച്ചു
ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മാണത്തിലിരുന്ന ഏഴുനില കെട്ടിടം തകര്‍ന്ന് 11 പേര്‍ കൊല്ലപ്പെട്ടു. ഇവരുടെ മൃതദേഹങ്ങള്‍ ദീര്‍ഘനേരത്തെ തിരച്ചിലുകള്‍ക്ക് ശേഷമാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ നിന്ന് പുറത്തെടുത്തത്. അപകടസ്ഥലത്തുനിന്ന് രണ്ടു പേര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. കൊല്ലപ്പെട്ടവരെല്ലാം ഇവിടുത്തെ തൊഴിലാളികളാണെന്ന് പൊലിസ് വ്യക്തമാക്കി. ഇവര്‍ ഈ കെട്ടിടത്തില്‍ തന്നെ താമസിച്ചു വരികയായിരുന്നു.ആന്ധ്രയിലെ വിജയനഗരം സ്വദേശികളാണ് കൊല്ലപ്പെട്ടവര്‍. ദുരന്തത്തെ തുടര്‍ന്ന് കെട്ടിടത്തിന്റെ ഉടമകളെ പൊലിസ് അറസ്റ്റ് ചെയ്തു.
ഹൈദരാബാദിലെ നാനക്രാംഗുഡയില്‍ വെള്ളിയാഴ്ച്ചയാണ് കെട്ടിട്ടം തകര്‍ന്നത്. ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായത്തോടെയാണ് ഇവിടെ രക്ഷാപ്രവര്‍ത്തനം നടന്നത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനമായി 10 ലക്ഷം രൂപ തെലങ്കാന സര്‍ക്കാര്‍ നല്‍കും. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് സംസ്ഥാന തദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി രാമ റാവു പറഞ്ഞു.
ഛത്തീസ്ഗഢില്‍ നിന്നുള്ള നാലു വയസുകാരന്‍ തലനാരിഴക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. രക്ഷപ്പെട്ട മറ്റൊരു സ്ത്രീ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ തദേശസ്വയം ഭരണ വകുപ്പ് സെക്രട്ടറിയോട് തെലങ്കാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സ്ഥിതി ഗതികള്‍ വിലയിരുത്താനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ എടുക്കണമെന്നും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."