വെള്ളവും വനവും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്; മന്‍ കി ബാത്തില്‍ മോദി
ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന രൂക്ഷമായ ജലക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ ജല, വന സംരക്ഷണത്തിന്റെ പ്രധാന്യം പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത്ത്. വിവിധ വിഷയങ്ങളില്‍ മോദി നടത്തുന്ന റേഡിയോ പ്രഭാഷണത്തിന്റെ 20-ാം എഡിഷനാണ് ഇന്നു നടന്നത്.
ജലവും വനവും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്ന് മോദി ഓര്‍മപ്പെടുത്തി. മിക്ക സംസ്ഥാനങ്ങളും വരള്‍ച്ചാ പ്രശ്‌നം പരിഹരിക്കാന്‍ കഠിനശ്രമം നടത്തുകയാണ്. ജലക്ഷാമം പരിഹരിക്കുന്നതിനായി ഗുജറാത്തും ആന്ധ്രപ്രദേശും ആധുനിക സംവിധാനം ഗുണാത്മകമായി ഉപയോഗിച്ചു. ജൂണ്‍, ജൂലൈ, ആഗസ്ത്, സെപ്തംബര്‍ മാസങ്ങളില്‍ ജലം പാഴാക്കില്ലെന്ന് എല്ലാ പൗരന്മാരും പ്രതിജ്ഞ ചെയ്യണമെന്നും മോദി ആഹ്വാനം ചെയ്തു.
റിയോ ഒളിമ്പിക്‌സിനായി തയ്യാറെടുക്കുന്ന അത്‌ലറ്റുകള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കണമെന്ന് മോദി ആവശ്യപ്പെട്ടു. ഒളിമ്പിക്‌സില്‍ നമ്മുടെ മെഡല്‍ നേട്ടത്തെക്കുറിച്ച് പറയുമ്പോള്‍ സങ്കടം തോന്നും. പക്ഷെ, അത്‌ലറ്റുകള്‍ക്കു വേണ്ട അന്തരീക്ഷം സൃഷ്ടിക്കാന്‍ നമുക്കാവണമെന്നും മോദി പറഞ്ഞു. വിവിധ പരീക്ഷകളില്‍ വിജയം നേടിയ വിദ്യാര്‍ഥികളെ മോദി അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."