HOME
DETAILS
MAL
ജൂനിയര്‍ ഹോക്കി ലോകകപ്പ്: ഇന്ത്യക്ക് രണ്ടാം ജയം
backup
December 11 2016 | 04:12 AM
ലക്നോ: ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം. രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനെ മൂന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്. ജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യതകളും ഇന്ത്യ സജീവമാക്കി. 18ാം മിനുട്ടില്‍ ഇംഗ്ലണ്ട് ലീഡെടുത്തെങ്കിലും 24ാം മിനുട്ടില്‍ പര്‍വീന്ദര്‍ സിങ്, 35ാം മിനുട്ടില്‍ അര്മാന് ഖുറേഷി, 37ാം മിനുട്ടില്‍ ഹര്‍മന്‍പ്രീത് സിങ് , 45ാം മിനുട്ടില്‍ സിമ്രന്‍ജീത് സിങ്, 59ാം മിനുട്ടില്‍ വരുണ്‍ കുമാര്‍ എന്നിവരുടെ സ്കോറിങ് മികവാണ് ഇന്ത്യക്ക് കരുത്തായത്.
63, 67 മിനുട്ടുകളില്‍ ഗോള്‍ നേടി ഇംഗ്ലണ്ട് തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും വിജയം കൈവിടാതെ ഇന്ത്യ പ്രതീക്ഷ കാത്തു. നേരത്തെ ആദ്യ മത്സരത്തില്‍ ഇന്ത്യ കാനഡയെ പരാജയപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."