പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ഘാനയില്‍ പ്രതിപക്ഷ നേതാവിന് ജയം
അക്ര: ഘാനയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് നാനാ അകുഫോ അഡ്ഡോ വിജയിച്ചു. ശക്തമായ പോരാട്ടത്തിനൊടുവിലാണ് അഡ്ഡോ ജയം നേടിയെടുത്തത്. ബുധനാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതു മൂന്നാം തവണയാണ് ന്യൂ പാട്രിയോടിക് പാര്‍ട്ടി അംഗമായ അകുഫോ അഡ്ഡോ പ്രസിഡന്റ് പദത്തിലേക്കു മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന് ഫലം പുറത്തുവിട്ടതിനു പിറകെ നിലവിലെ പ്രസിഡന്റ് ജോണ്‍ മഹാമ, അകുഫോ അഡ്ഡോയെ വിളിച്ച് തോല്‍വി സമ്മതിച്ചു. തലസ്ഥാനമായ അക്രയിലടക്കം അഡ്ഡോയുടെ അനുയായികള്‍ വിജയാഹ്ലാദ പ്രകടനം നടത്തി.
സൗജന്യ ഉന്നതവിദ്യാഭ്യാസവും രാജ്യത്ത് കൂടുതല്‍ ഫാക്ടറിയും കൊണ്ടുവരുമെന്ന് തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ അകുഫോ വാഗ്ദാനം ചെയ്തിരുന്നു.
ഇതിന്റെ സാധുതയെ ചോദ്യംചെയ്ത് നിരവധി പേര് രംഗത്തെത്തിയിരുന്നു. 1992ല്‍ രാജ്യത്ത് സൈനിക ഭരണത്തിന് അന്ത്യംകുറിച്ചതിനു ശേഷം ബഹുകക്ഷി ജനാധിപത്യമാണ് ഘാനയില്‍ നിലനില്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."