ജര്‍മനിയില്‍ അഭയാര്‍ഥികള്‍ മതപരിവര്‍ത്തനത്തിന് ഇരയാകുന്നു
ബെര്‍ലിന്‍: ജര്‍മനിയില്‍ അഭയാര്‍ഥികള്‍ വ്യാപകമായി മതപരിവര്‍ത്തനത്തിന് ഇരയാകുന്നു. തിരിച്ചയക്കുന്ന നടപടിയില്‍ നിന്ന് രക്ഷപ്പെടാനും സ്ഥിരതാമസത്തിനും ജര്‍മനിയില്‍ ഇസ്‌ലാം വിരുദ്ധപ്രക്ഷോഭം രൂക്ഷമായതിനാലുമാണ് പലരും ക്രിസ്ത്യന്‍ മതം സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകുന്നത്.
ഇന്ന് വെറോണിക്കയിലെ ചര്‍ച്ചില്‍ മതംമാറ്റ ചടങ്ങുകള്‍ നടക്കുമെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മതം മാറിയവരെല്ലാം മുസ്‌ലിംകളാണ്.
2015ല്‍ ലക്ഷത്തോളം മുസ്‌ലിം അഭയാര്‍ഥികളാണ് ജര്‍മനിയിലെത്തിയത്. അഭയാര്‍ഥികളെ സ്വീകരിക്കുമെന്ന ജര്‍മന്‍ ചാന്‍സലര്‍ ആംഗെലാ മെര്‍ക്കലിന്റെ നയത്തെ തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമായ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും മറ്റും അഭയാര്‍ഥികള്‍ ജര്‍മനിയിലേക്ക് ഒഴുകിയിരുന്നു. പ്രാദേശിക തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുകയും അടുത്ത ചാന്‍സലര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മെര്‍ക്കല്‍ അഭയാര്‍ഥി നയം തിരുത്തി. ഇതാണ് അഭയാര്‍ഥികള്‍ക്ക് ഭീഷണിയാകുന്നത്.
തെക്കു പടിഞ്ഞാറന്‍ ജര്‍മനിയിലാണ് വ്യാപകമായി മതപരിവര്‍ത്തനം നടക്കുന്നത്. ഇറാന്‍, സിറിയ, അഫ്ഗാനിസ്ഥാന്‍, എരിത്രിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മതപരിവര്‍ത്തനത്തിന് ഇരയായത്. കഴിഞ്ഞ ദിവസം 20 ലേറെ പേര്‍ മതപരിവര്‍ത്തനം നടത്തിയെന്ന് കത്തോലിക് പുരോഹിതന്‍ ഗോള്‍ഡിഗര്‍ പറഞ്ഞു.
ഇന്ന് മതപരിവര്‍ത്തനം നടത്തുന്നവരില്‍ 31 കാരനായ എയര്‍നോട്ടിക്കല്‍ എന്‍ജിനീയര്‍ സഈദും ഉള്‍പ്പെടും. അഫ്ഗാന്‍ വംശജനാണ് ഇദ്ദേഹം. മതംമാറിയാല്‍ അഭയാര്‍ഥി അപേക്ഷ ജര്‍മനി വേഗത്തില്‍ സ്വീകരിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."