സിറിയ നടത്തുന്നത് യുദ്ധക്കുറ്റമെന്ന് ജോണ്‍ കെറി
പാരിസ്: വിമതപക്ഷത്തിന്റെ പിടിയില്‍നിന്ന് അലെപ്പോയെ തിരിച്ചുപിടിക്കാനായി സിറിയന്‍ ഭരണകൂടം നടത്തുന്ന ബോംബാക്രമണം യുദ്ധക്കുറ്റമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി. മനുഷ്യത്വത്തിനെതിരേയുള്ള കടന്നാക്രമണമാണിത്. റഷ്യയുടെ പിന്തുണയോടെ സിറിയയില്‍ ബശറുല്‍ അസദ് ഭരണകൂടം നടത്തുന്ന ആക്രമണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി പാരിസില്‍ ചേര്‍ന്ന വിവിധ രാഷ്ട്രങ്ങളുടെയും സിറിയന്‍ പ്രതിപക്ഷ പ്രതിനിധികളുടെയും യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരന്മാര്‍ക്കു നേരെയുള്ള ഭരണകൂടത്തിന്റെ വിവേചനരഹിതമായ ബോംബാക്രമണം നിയമാധികാരത്തെ ലംഘിക്കുന്നതും മനുഷ്യത്വത്തിനെതിരേയുള്ള യുദ്ധക്കുറ്റവുമാണെന്നു പറഞ്ഞ കെറി, വിഷയം തീര്‍പ്പാക്കാന്‍ പരമാവധി ശ്രമിക്കണമെന്ന് റഷ്യയോട് ആവശ്യപ്പെട്ടു. സിറിയയിലെ പ്രതിപക്ഷം നിബന്ധനകളൊന്നുമില്ലാതെ പ്രശ്‌നം പരിഹരിക്കാന്‍ ആഗ്രഹിക്കുന്നതായി യോഗത്തില്‍ പങ്കെടുത്ത ഫ്രാന്‍സ് വിദേശകാര്യ മന്ത്രി ജീന്‍ മാര്‍ക് അയ്‌റോള്‍ട്ട് പറഞ്ഞു. അഞ്ചുവര്‍ഷത്തിലേറെയായി സിറിയയില്‍ നടന്നുവരുന്ന ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാന്‍ പദ്ധതി തയാറാകുന്നതായും അദ്ദേഹം പറഞ്ഞു.
അലെപ്പോയുടെ
93 ശതമാനവും
പിടിച്ചെടുത്തു: റഷ്യ
മോസ്‌കോ: അലെപ്പോയുടെ 93 ശതമാനവും സിറിയന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണെന്ന് റഷ്യ. പ്രതിരോധമന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തദ്ദേശീയരെ ഒഴിപ്പിച്ച ശേഷം കിഴക്കന്‍ അലെപ്പോയെ മോചിപ്പിക്കാന്‍ ശക്തമായ ആക്രമണം നടത്തുമെന്നും പ്രതിരോധ വക്താവ് ഇഗോര്‍ കൊനാഷ്‌നെകോവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."