HOME
DETAILS
MAL
ശശികലയ്ക്കെതിരേ ജയലളിതയുടെ സഹോദരിപുത്രി രംഗത്ത്
backup
December 11 2016 | 04:12 AM
ചെന്നൈ: ശശികല പാര്‍ട്ടി സ്ഥാനം ഏറ്റെടുക്കുന്നതിനെതിരേ ജയലളിതയുടെ സഹോദരി പുത്രി ദീപ രംഗത്ത്. ശശികലക്ക് എ.ഐ.ഡി.എം.കെ നേതൃസ്ഥാനമേറ്റെടുക്കാന്‍ യാതൊരു യോഗ്യതയുമില്ലെന്നും പാര്‍ട്ടി അധ്യക്ഷയകാന് താന്‍ യോഗ്യയാണെന്നുമാണ് ദീപ പറഞ്ഞത്. ജയയുടെ ബന്ധുക്കള്‍ ഭരണകാര്യങ്ങളില്‍ നിന്നും പാര്‍ട്ടികാര്യങ്ങളില്‍ നിന്നും അകന്നു നില്‍ക്കണമെന്ന് കഴിഞ്ഞ ദിവസം ശശികല മുന്നറിയിപ്പ് നല്‍കിയിരുന്നു. ശശികല എ.ഐ.ഡി.എം.കെ ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കണമെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."