HOME
DETAILS
MAL
കള്ളപ്പണം വെളുപ്പിച്ചതായി ആരോപണം; നടത്തറ സഹകരണ ബാങ്കിനെതിരേ അന്വേഷണം
backup
December 11 2016 | 06:12 AM
തൃശ്ശൂര്‍: തൃശ്ശൂരില്‍ കോടികളുടെ കള്ളപ്പണം വെളുപ്പിച്ചതായി സൂചന. തൃശ്ശൂരിലെ നടത്തറ സഹകരണ ബാങ്കിനെതിരേയാണ് ആരോപണം. നോട്ട് നിരോധനത്തിന് ശേഷം 1.30 കോടി രൂപയുടെ ഇടപാട് നടന്നതായാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ബാങ്കിനെതിരേ ആന്വേഷണം ആരംഭിച്ചിരിക്കുകയാണ് ആദായ നികുതി വകുപ്പ്.
നവംബര്‍ എട്ടാം തിയ്യതി രാത്രിയില്‍ ബാങ്കില്‍ നിക്ഷേപിച്ച പണം ഷെഡ്യൂള്‍ഡ് ബാങ്കിലേക്ക് മാറ്റിയതായും കണ്ടെത്തി. ക്വാറി, ജ്വല്ലറി ഉടമകളാണ് കള്ളപ്പണം വെളുപ്പക്കാന്‍ ശ്രമിച്ചത്. എന്നാല്‍, ഈ പണത്തിന് നികുതി അടയക്കാന്‍ തയ്യാറാണെന്ന് ഇവര്‍ ആദായനികുതി വകുപ്പിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."