HOME
DETAILS
MAL
കെ.എസ്.ആര്.ടി.സിക്ക് ഇനിയും തുക അനുവദിക്കാനാവില്ല: ധനവകുപ്പ്
backup
December 11 2016 | 07:12 AM
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിക്കെതിരേ നിലപാടുമായി ധനവകുപ്പ്. നഷ്ടം നികത്താനായി ഇനിയും തുക അനുവദിക്കാനാവില്ലെന്ന് ധനവകുപ്പ്. എങ്ങനെ കെ.എസ്.ആര്.ടി.സിക്ക് നഷ്ടം വരുന്നതെന്ന് പഠിച്ച് അതനനുസരിച്ച് നടപടി സ്വീകരിക്കണമെന്നും ധനവകുപ്പ് അറിയിച്ചു.
എന്നാല്‍, സി.എന്‍.ജി ബസ്സുകള്‍ ആവശ്യമെങ്കില്‍ അതിനായി ഫണ്ട് അനുവദിക്കുമെന്നും ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. അതു പോലെ കെ.എസ്.ആര്.ടി.സിയുടെ വരുമാനനഷ്ടം കുറയ്ക്കാനായി പദ്ധതികള്‍ തയ്യാറാക്കി വരുകയാണെന്നും അദ്ദേഹം പറഞ്ഞു. ധനമന്ത്രിയുടെ ഇത്തരം പ്രസ്താവന തികച്ചും സദുദേശ്യപരമെന്നും ഗതാഗതമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."