HOME
DETAILS
MAL
ഡല്‍ഹിയില്‍ റെയ്ഡില്‍ പിടിച്ചെടുത്തത് 13 കോടി; 2.5 കോടി പുതിയ നോട്ടുകള്‍
backup
December 11 2016 | 09:12 AM
ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ നിയമസ്ഥാപനത്തില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് 13 കോടി രൂപ. ഇതില്‍ 2.5 കോടി പുതിയ നോട്ടുകള്‍ ആണ്.
ഗ്രേറ്റര്‍ കൈലാഷ് പ്രദേശത്ത് പൊലിസും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ സംയുക്ത പരിശോധനയിലാണ് പണം കണ്ടെത്തിയത്.
ശനിയാഴ്ച രാത്രി 10:30 ഓടെയായിരുന്നു റെയ്ഡ് നടത്തിയത്. കപ്ബോര്ഡിലും സ്യൂട്ട്കേസിലുമായിരുന്നു പണം സൂക്ഷിച്ചിരുന്നത്.
ഏകദേശം 7 കോടിയുടെ ആയിരം രൂപാ നോട്ടുകളും 3 കോടിയുടെ 100 രൂപാ നോട്ടുകളും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."