HOME
DETAILS
MAL
വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞവരാണ് പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി
backup
December 11 2016 | 14:12 PM
ലക്നൗ: വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞവരാണ് പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാവപ്പെട്ടവരുടെ ഉന്നമനമാണ് സര്‍ക്കാര്‍ ലക്ഷ്യം.
രാജ്യത്തെ വികസനത്തിലേക്ക് നയിക്കുമ്പോള്‍ ജനങ്ങളും ബുദ്ധിമുട്ട് നേരിടേണ്ടി വരും. നോട്ട് അസാധുവാക്കിയതിലൂടെ സമാജ് വാദി, ബി.എസ്.പി പാര്‍ട്ടികള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
ഉത്തര്‍പ്രദേശിലെ ബഹ്റായിച്ചില്‍ ബി.ജെ.പിയുടെ പരിവര്‍ത്തന്‍ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
മൊബൈലിലൂടെയായിരുന്നു പ്രധാനമന്ത്രി റാലി ഉദ്ഘാടനം ചെയ്തത്. മോദി സഞ്ചരിച്ച ഹെലിക്കോപ്ടര്‍ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ബഹ്റായിച്ചില്‍ ഇറക്കാനായില്ല. തുടര്‍ന്നാണ് ഫോണിലൂടെ ഉദ്ഘാടനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."