HOME
DETAILS
MAL
ലോക നീന്തല്‍: കാറ്റിങ്ക ഹൊസ്സുവിന് ആറ് സ്വര്‍ണം
backup
December 11 2016 | 22:12 PM
മോണ്ട്റിയല്: ഹംഗറിയുടെ ഉരുക്കു വനിത കാറ്റിങ്ക ഹൊസ്സു ലോക നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ ആറു സ്വര്‍ണ മെഡലുകള്‍ സ്വന്തമാക്കി. റിയോ ഒളിംപിക്സില്‍ മൂന്നു സ്വര്‍ണം നേടി താരമായ ഹൊസ്സു ലോക പോരാട്ടത്തിലും മികവ് ആവര്‍ത്തിക്കുകയായിരുന്നു. 100, 200, 400 മീറ്റര്‍ മെഡ്ലെയിലും 100, 200 മീറ്റര്‍ ബാക്സ്ട്രോകിലും 200 മീറ്റര്‍ ബട്ടര്‍ഫ്ളൈയിലുമാണ് ഹൊസ്സുവിന്റെ സുവര്‍ണ നേട്ടങ്ങള്‍. നേരത്തെ 50 മീറ്റര്‍ ബാക്സ്ട്രോകില് നേരിയ വ്യത്യാസത്തില്‍ ഹംഗേറിയന്‍ താരം വെള്ളിയിലേക്ക് പിന്തള്ളപ്പെട്ടിരുന്നു. ബ്രസീല്‍ താരം എറ്റിനെ മെഡെയ്രോസാണ് ഹൊസ്സുവിനെ അട്ടിമറിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."