HOME
DETAILS

കൊല്ലത്ത് മൈക്രോഫിനാന്‍സ് തട്ടിപ്പ്

  
backup
December 12 2016 | 00:12 AM

%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ae%e0%b5%88%e0%b4%95%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%ab%e0%b4%bf%e0%b4%a8%e0%b4%be%e0%b4%a8%e0%b5%8d

കൊല്ലം: വീണ്ടും മൈക്രോഫിനാന്‍സ് തട്ടിപ്പ്. ഇത്തവണ എടുക്കാത്ത വായ്പയുടെ കുടിശ്ശിക അടയ്ക്കാന്‍ നോട്ടിസയച്ചാണ് തട്ടിപ്പെന്നാണ് പരാതി .  ആര്‍.പി.എസ്.എസ്  കല്ലുംതാഴം ശാഖയിലെ 23 വനിതാ അംഗങ്ങളാണ് കൊല്ലം എസ്. എന്‍. ഡി. പി   യൂനിയനെതിരേ പരാതിയുമായി  രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ പേരില്‍ തട്ടിപ്പ് നടത്തിയതിനെതിരേ അംഗങ്ങള്‍ കൊല്ലം മുന്‍സിഫ് കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇവരുടെ പേരില്‍ മറ്റാരോ വായ്പയെടുത്തു തട്ടിപ്പ് നടത്തിയതായാണു സൂചന. എന്നാല്‍ പണം തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനാലാണ് നോട്ടിസ് അയച്ചതെന്നാണ് യൂനിയന്റെ വിശദീകരണം. കുടിശ്ശിക വരുത്തിയ തുക 15 ദിവസത്തിനുള്ളില്‍ തിരിച്ചടയ്ക്കണമെന്നാണ്  വക്കീല്‍ നോട്ടിസിലുള്ളത്.  
നോട്ടിസ് കൈപ്പറ്റിയ ശേഷമാണ് ഇവരില്‍ പലരും വായ്പയുണ്ടെന്നുള്ള വിവരം പോലും അറിഞ്ഞത്.  20 അംഗങ്ങള്‍ വരെയുള്ള യൂനിറ്റുകളായി തിരിച്ചാണ് വായ്പ വിതരണം ചെയ്തത്.  അര്‍ഹതയില്ലെന്ന് കാണിച്ച് പലരെയും ഇതില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ ഒഴിവാക്കിയവരുള്‍പ്പെടെയുള്ളവരുടെ പേരില്‍ ഉത്തരവാദപ്പെട്ടവര്‍ പണം വാങ്ങിച്ചെടുക്കുകയായിരുവെന്നാണ് വനിതകളുടെ സംശയം. യൂനിറ്റില്‍ ചേരുന്നതിനായി നല്‍കിയ രേഖ ഉപയോഗിച്ച് തങ്ങളുടെ പേരില്‍ നേതൃത്വം പണം തട്ടിയതാണെന്ന് ഇവര്‍ ആരോപിക്കുന്നു.
എടുത്ത വായ്പ അടച്ചുതീര്‍ത്തവര്‍ക്കടക്കം  നോട്ടിസ് ലഭിച്ചിട്ടുണ്ട്. നോട്ടിസ് ലഭിച്ചവര്‍  കൊല്ലം യൂനിയനെ സമീപിച്ചപ്പോള്‍ പൈസ തിരിച്ചടച്ചില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകും എന്ന മറുപടിയാണ് ലഭിച്ചതത്രെ. കല്ലുംതാഴം ശാഖയിലെ 23 അംഗങ്ങള്‍ക്കുമായി 1,65,000 വീതം കുടിശ്ശിക ഉണ്ടെന്നു കാണിച്ചാണ് യൂനിയന്‍ നോട്ടിസയച്ചത്. മെക്രോഫൈനാന്‍സ് തട്ടിപ്പിന്റെ പേരില്‍ യൂനിയന്‍ പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരേ വനിതകള്‍ ഉള്‍പ്പെടുന്ന ശാഖാപ്രതിനിധികള്‍ യൂനിയന്‍ ഓഫിസിലേക്ക് പ്രതിഷേധപ്രകടനം നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  7 minutes ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  20 minutes ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  28 minutes ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  an hour ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  an hour ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  2 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  2 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  2 hours ago