മുഴുവന്‍ അനര്‍ഹരെയും മുന്‍ഗണന ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുമെന്ന് ഭക്ഷ്യമന്ത്രി
മണ്ണഞ്ചേരി: ഭക്ഷ്യ സുരക്ഷ നിയമ പ്രകാരം മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ അനര്‍ഹരെയും ഒഴിവാക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. നബിദിനാഘോഷ പരിപാടികളുടെ ഭാഗമായി പൊന്നാട് മുസ്്‌ലിം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച 'ഡ്രസ് ബാങ്ക്' പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ സര്‍ക്കാരെടുത്ത കണക്കുപ്രകാരമാണ് മുന്‍ഗണന ലിസ്റ്റിന്റെ കരടു ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയത്. ഈ ലിസ്റ്റില്‍ അര്‍ഹതയില്ലാത്ത ആയിരക്കണക്കിന് പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഭക്ഷ്യസുരക്ഷ നിയമത്തിലെ മാനദണ്ഡങ്ങള്‍ അനുസരിച്ച് മാത്രമെ അപേക്ഷകരെ പരിഗണിക്കൂ. അര്‍ഹതയില്ലാത്തവരെ പൂര്‍ണമായും ഒഴിവാക്കും.
അര്‍ഹതയുള്ള അരിയുടെയും മറ്റ് ഭക്ഷ്യധാന്യങ്ങളുടെയും അളവ് ഗുണഭോക്താക്കള്‍ക്ക് നേരിട്ട് അറിയുന്നതിന് റേഷന്‍ കടകളില്‍ കംപ്യൂട്ടര്‍ സംവിധാനം ഏര്‍പ്പെടുത്തും. കാര്‍ഡ് ഉടമകള്‍ വഞ്ചിക്കപ്പെടാതിരിക്കാനാണ് ഇത്തരം നൂതന സംവിധാനം ഏര്‍പ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു.
റേഷന്‍ വിതരണം സംവിധാനത്തില്‍ വന്‍ അഴിമതിയാണ് നടന്നിരുന്നത്. ഇത് ഇല്ലായ്മ ചെയ്യും.
നവംബര്‍ മാസത്തെ അരിയും ഗോതമ്പും ഈ മാസം 17 വരെ റേഷന്‍ കടകളില്‍ നിന്നും വാങ്ങാമെന്നും മന്ത്രി പറഞ്ഞു. അയല്‍ക്കാരന്‍ പട്ടിണികിടക്കുമ്പോള്‍ വയറുനിറച്ച് ഉണ്ണുന്നവന്‍ എന്റെ സമുദായത്തില്‍പ്പെട്ടവനല്ല എന്ന മുഹമ്മദ് നബിയുടെ സന്ദേശം സമൂഹം മാതൃകയാക്കണം. സഹിഷ്ണുതയുടെ മതമായതിനാലാണ് ലോകം ഇരു കൈകളും നീട്ടി ഇസ്്‌ലാമിനെ സ്വീകരിച്ചത്.
അബൂബക്കര്‍ വാഴയില്‍ അധ്യക്ഷത വഹിച്ചു. വി പി ചിതംബരന്‍, സി.സി നിസാര്‍, ഷാഹുല്‍ ഹമീദ് തൊണ്ടിശേരി, കബീര്‍ കറ്റാനം, അബ്ദുല്‍ ലത്തീഫ് മുസ്്‌ല്യാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."