HOME
DETAILS
MAL
നോട്ട് റദ്ദാക്കലും ജയലളിതയുടെ മരണവും: കെ.എസ്.ആര്.ടി.സി പമ്പ സര്‍വീസിലും ഇടിവ്
backup
December 12 2016 | 01:12 AM
കോട്ടയം: നോട്ട് റദ്ദാക്കലും ജയലളിതയുടെ മരണവും തമിഴ്നാട്ടില്‍നിന്നുള്ള ശബരിമല തീര്‍ഥാടകരുടെ എണ്ണത്തില്‍ കുറവുണ്ടാക്കി. കോട്ടയം കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ മണ്ഡല സീസണില്‍ എണ്ണായിരം തീര്‍ഥാടകര്‍ എത്തിയിരുന്നത് നിലവില്‍ നാലായിരമായി കുറഞ്ഞു. മുന്‍വര്‍ഷം എരുമേലി, പമ്പ സര്‍വീസുകളില്‍ നിന്നുള്ള ദിവസ വരുമാനം അഞ്ചു ലക്ഷമായിരുന്നത് രണ്ടര ലക്ഷമായി കുറഞ്ഞു. നിലവില്‍ 30 ബസുകളാണു ശബരിമല സര്‍വീസിനുള്ളത്. തിരക്കു കുറവായതിനാല്‍ 20 ബസുകളേ ഓടിക്കേണ്ടിവരുന്നുള്ളൂ. 1000, 500 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതോടെ 2000 രൂപയുടെ നോട്ടുവരവ് കൂടി. ബാക്കി നല്കാനില്ലാത്ത സാഹചര്യമാണ് ബസുകളില്‍. സ്പെഷല്‍ ട്രെയിനുകളിലും യാത്രക്കാരുടെ വരവ് കുറഞ്ഞു. ചില സ്പെഷല്‍ സര്‍വീസുകള്‍ വെട്ടിക്കുറക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."