ഡല്‍ഹിയില്‍ റെയ്ഡ്: 13.56 കോടി രൂപ പിടികൂടി
ന്യൂഡല്‍ഹി:തെക്കന്‍ ഡല്‍ഹിയില്‍ നിയമകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു സ്ഥാപനത്തില്‍ പൊലിസും ഇന്‍കം ടാക്സും സംയുക്തമായി നടത്തിയ റെയ്ഡില്‍ 13.56 കോടി രൂപ പിടിച്ചെടുത്തു. പിടിച്ചെടുത്ത നോട്ടുകളില്‍ 2.6 കോടി രൂപയും 2000 രൂപയുടേതാണ്. ഓഫിസില്‍ സ്യൂട്ട് കേസുകളിലും കാര്‍ഡ് ബോര്‍ഡ് പെട്ടികളിലുമായിട്ടാണ് പണം സൂക്ഷിച്ചിരുന്നതെന്ന് ഇന്‍കം ടാക്സ് അധികൃതര്‍ അറിയിച്ചു.
സ്ഥാപനത്തില്‍ പൊലിസും ഇന്‍കം ടാക്സും എത്തുമ്പോള്‍ മുറികളെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. ഒരു സുരക്ഷാ ജീവനക്കാരന് മാത്രമായിരുന്നു ഇവിടെയുണ്ടായിരുന്നത്.
രോഹിത് ടാണ്ടന്‍ എന്ന ആളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ കൂടുതല്‍ റെയ്ഡ് നടത്തുമെന്ന് പൊലിസ് അറിയിച്ചിട്ടുണ്ട്. രണ്ടുമാസം മുമ്പ് ഈ സ്ഥാപനത്തില്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റ് റെയ്ഡ് നടത്തിയിരുന്നു. അന്ന് രേഖകളില്ലാത്ത 19 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു.
ബാങ്കുകളില്‍ സ്ഥിര നിക്ഷേപം നടത്താനായി കരുതിവച്ചതായിരുന്നു ഇന്നലെ പിടികൂടിയ പണമെന്നാണ് പൊലിസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."