ആര്‍.എസ്.എസ് മുഖ്യമന്ത്രിക്കുപോലും അവകാശങ്ങള്‍ നിഷേധിക്കുന്നു: ഡി രാജ
കണ്ണൂര്‍: മുഖ്യമന്ത്രിക്കുപോലും അവകാശങ്ങള്‍ നിഷേധിക്കുന്ന ആര്‍.എസ്.എസ് രാജ്യത്തെ സാധാരണക്കാരോട് എങ്ങനെയായിരിക്കും പെരുമാറുകയെന്നത് വ്യക്തമായെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി ഡി രാജ എംപി. പിണറായി വിജയനെ ഭോപാലില്‍ തടഞ്ഞ സംഭവം ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ നടന്ന അഖിലേന്ത്യ സമാധാന ഐക്യദാര്‍ഢ്യ സമിതി(ഐപ്‌സോ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജ. ജനാധിപത്യത്തെ ബഹുമാനിക്കാത്തവരാണ് ബി.ജെ.പി. ഇന്ത്യന്‍ ജനത ഒട്ടാകെ സ്വാതന്ത്ര്യസമരത്തിന് വേണ്ടി തെരുവിലിറങ്ങിയപ്പോള്‍ ദേശീയതയുടെ വക്താക്കളെന്ന് പറഞ്ഞ് നടക്കുന്ന ആര്‍.എസ്.എസ് എവിടെയായിരുന്നുവെന്നും രാജ ചോദിച്ചു. ബിനോയ് വിശ്വം അധ്യക്ഷനായി. ദേശീയ ജനറല്‍ സെക്രട്ടറി നീലോല്‍പല്‍ ബസു മുഖ്യപ്രഭാഷണം നടത്തി.
സി.പി നാരായണന്‍ എം.പിയെ പ്രസിഡന്റായും അഡ്വ. വി.ബി ബിനുവിനെ ജനറല്‍ സെക്രട്ടറിയായും സമ്മേളനം തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ഡോ. ബി ഇക്ബാല്‍, ഡോ. പി കെ ജനാര്‍ദ്ദനക്കുറുപ്പ്, മുന്‍ എം.പി.സി എസ് സുജാത, ഡോ. കെ.ജി താര, അഡ്വ. ജോയിക്കുട്ടി ജോസ്, അഡ്വ. സി.ഒ.ടി ഉമ്മര്‍, ഡോ. പി വിജയരാഘവന്‍, എം അബ്രഹാം, ഐ.വി ശശാങ്കന്‍ (വൈസ് പ്രസിഡന്റുമാര്‍), ഇ വേലായുധന്‍, സി ആര്‍ ജോസ്പ്രകാശ്, എം മോഹനന്‍, സി.വി സുരേഷ്, ബൈജു വയലത്ത് (സെക്രട്ടറിമാര്‍), എം എ ഫ്രാന്‍സിസ് (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."