കോടതിയില്‍ ഹാജരാക്കിയ വാഹനം വ്യാജരേഖ നല്‍കി കടത്താന്‍ ശ്രമം മുഖ്യ പ്രതി അറസ്റ്റില്‍
തിരുവനന്തപുരം : ഫോര്‍ട്ട് പൊലിസ് സ്റ്റേഷനില്‍ നിന്നും മണ്ണുകടത്തുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ലോറി വ്യാജ രേഖകള്‍ ഹാജരാക്കി, കോടതിയെ കബളിപ്പിച്ച് കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയെ വഞ്ചിയൂര്‍ പൊലിസ് അറസ്റ്റു ചെയ്തു. കോളിയൂര്‍ അനി എന്ന അനില്‍കുമാറാണ് പിടിയിലായത്.
കോടതി ജാമ്യത്തിന് ജാമ്യക്കാരെയും മറ്റും കിട്ടാത്ത പ്രതികളെ ഇടനിലക്കാര്‍ വഴി ബന്ധപ്പെട്ട് അവര്‍ക്ക് വ്യാജ രേഖകള്‍ നിര്‍മിച്ചു നല്‍കുകയായിരുന്നു ഇയാളുള്‍പ്പെട്ട സംഘത്തിന്റെ പതിവ്.പടിഞ്ഞാറേകോട്ട, കവടിയാര്‍, പവര്‍ഹൗസ് എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ്് വ്യാജ രേഖകള്‍ കൈമാറിയിരുന്നത്.
കേസുമായി ബന്ധപ്പെട്ട് ഇടനിലക്കാരായ ബാബുരാജ്, സന്തോഷ്, സുനില്‍ദത്ത് എന്നിവരെ വഞ്ചിയൂര്‍ പൊലിസ് നേരത്തേ അറസ്റ്റു ചെയ്തിരുന്നു.ശംഖുമുഖം അസി.കമ്മിഷണര്‍ അജിത് കുമാറിന്റെ നിര്‍ദേശാനുസരണം പേട്ട സി.ഐ എസ്.വൈ.സുരേഷിന്റെ നേതൃത്വത്തില്‍ വഞ്ചിയൂര്‍ എസ്.ഐ വി.സൈജുനാഥ്, അഡീഷണല്‍ എസ്.ഐ സാഗര്‍, എ.എസ്.ഐ ഉത്തമന്‍ , എസ്.സി.പി.ഒ ഷാജി എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."