സാഹിത്യ നൊബേല്‍ ഡിലനെത്തിയില്ല, പാട്ടി സ്മിത്ത് പുരസ്കാരം ഏറ്റുവാങ്ങി
സ്റ്റോക്ക്ഹോം: സാഹിത്യത്തിനുള്ള നൊബേല്‍ സ്വീകരിക്കാനായതിലുള്ള സന്തോഷം വാക്കുകള്‍ക്കതീതമാണെന്ന് ബോബ് ഡിലന് പറഞ്ഞു. 2016ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം സ്വീകരിച്ചുകൊണ്ടുള്ള പ്രസംഗത്തിലാണ് ഡിലന് ഇക്കാര്യം തുറന്നുസമ്മതിച്ചത്.
എന്നാല്‍, സ്വീഡനില്‍ നടന്ന അവാര്‍ഡ്ദാന ചടങ്ങില്‍ പുരസ്കാരം സ്വീകരിക്കാന്‍ ഡിലനെത്തിയില്ലെങ്കിലും പ്രമുഖ അമേരിക്കന്‍ ഗായിക പാട്ടി സ്മിത്തിനെ പകരം വിടുകയായിരുന്നു. പുരസ്കാരം സ്വീകരിച്ചുള്ള പ്രസംഗം സ്വീഡനിലെ അമേരിക്കന്‍ അംബാസഡര്‍ അസിതാ രാജിയാണ് സദസിനു മുന്പില് വായിച്ചത്.
പുരസ്കാരം നേടിയതു ചന്ദ്രനില്‍ നില്ക്കുന്ന പോലെയായിരുന്നെന്നും ചടങ്ങില്‍ പങ്കെടുക്കാനായില്ലെങ്കിലും തന്റെ ആത്മാവ് അവിടെയുണ്ടെന്നും പ്രസംഗത്തില്‍ ഡിലന് പറഞ്ഞു. തന്റെ ഗാനങ്ങള്‍ സാഹിത്യമായി കണ്ടു പുരസ്കാരം നല്‍കാനുള്ള സ്വീഡിഷ് അക്കാദമിയുടെ തീരുമാനത്തിന് അദ്ദേഹം നന്ദിയറിയിക്കുകയും ചെയ്തു.
ചടങ്ങില്‍ പുരസ്കാരം സ്വീകരിച്ച പാട്ടി സ്മിത്ത്, ഡിലന് രചിച്ച 'എ ഹാര്‍ഡ് റെയ്ന്‍സ് ഗൊന്നാ ഫാള്‍' വികാരഭരിതയായി ആലപിച്ചു. അതിനിടയില്‍ വരികള്‍ മറന്ന അവര്‍ സദസിനോടു മാപ്പപേക്ഷിക്കുകയും സദസ് കൈയടികളോടെ സ്വീകരിക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."