കാട്ടാക്കട ഉപജില്ലാ കലോത്സവം: മാറനല്ലൂര്‍ സ്‌കൂളിന് ഓവറോള്‍
മലയിന്‍കീഴ്: കാട്ടാക്കട ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മാറനല്ലൂര്‍ ഡി.വി.എം.എന്‍.എന്‍.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ കിരീടം നേടി. പേയാട് സെന്റ് സേവ്യേഴ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാമതെത്തി.
ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഒറ്റശേഖരമംഗലം ജനാര്‍ദനപുരം എച്ച്.എസ്.എസ് ഒന്നാമതെത്തി.രണ്ടാം സ്ഥാനം പേയാട് സെന്റ് സേവ്യേഴ്‌സ് എച്ച്.എസ്.എസിന് ലഭിച്ചു.
യു.പി വിഭാഗത്തില്‍ മാറനല്ലൂര്‍ ഡി.വി.എം.എന്‍.എന്‍.എം എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും മണപ്പുറം ഗുഡ് ഷെപ്പേര്‍ഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി. സെന്റ് വിന്‍സന്റ് സ്‌കൂളിനാണ് എല്‍.പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം. കച്ചപ്പുറം സെന്റ് സേവ്യേഴ്‌സ് എല്‍.പി സ്‌കൂള്‍ രണ്ടാം സ്ഥാനത്തെത്തി.
കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ശ്രീകല അധ്യക്ഷയായി.മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കലോത്സവ കമ്മിറ്റി ചെയര്‍മാനുമായ എസ്.ചന്ദ്രന്‍നായര്‍ സമ്മാനവിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.എല്‍. അജയകുമാര്‍(ഒറ്റശേഖരമംഗലം), കുമാരിമായ.പി.എസ് (മാറനല്ലൂര്‍),കെ.രാമചന്ദ്രന്‍(പൂവ്വച്ചല്‍),എല്‍.സാനുമതി(കള്ളിക്കാട്),കെ.അനില്‍(ആര്യന്‍കോട്),ജില്ലാപഞ്ചായത്ത് അംഗം അന്‍സജിത റസല്‍,മലയിന്‍കീഴ് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍.സരോജിനി,വി.എസ്. വിജയകുമാരി(എ.ഇ.ഒ),പബ്‌ളിസിറ്റി ചെയര്‍മാന്‍ കെ.ഷിബുലാല്‍,കണ്‍വീനര്‍മാരായ ജി.ഹരീഷ് കുമാര്‍,അഹമ്മദ്അലി,എ.എസ്. രാജീവ്,എ.അഗസ്റ്റിന്‍,ആര്‍.രവികുമാര്‍,ടി.വില്‍സണ്‍രാജ്,എന്‍.ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."