HOME
DETAILS

രഹസ്യത്തിന്റെ രഹസ്യമായ നബിയുടെ തിരുജനനം

  
backup
December 12 2016 | 02:12 AM

%e0%b4%b0%e0%b4%b9%e0%b4%b8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b0%e0%b4%b9%e0%b4%b8%e0%b5%8d%e0%b4%af%e0%b4%ae%e0%b4%be%e0%b4%af-%e0%b4%a8

ഉവൈസ്സുല്‍ ഖര്‍നി ( റ ) പ്രവാചകാനുരാഗിയായ ഒരു സാധകനായിരുന്നു. പ്രവാചകനെ കാണാന്‍ കൊതിച്ച് കാണാന്‍ കഴിയാതെ പോയൊരു അനുരാഗി. സ്‌നേഹി സ്‌നേഹത്തില്‍ ലയിക്കാന്‍ കൊതിച്ചൊരു  നിമിഷത്തില്‍ ഉവൈസുല്‍ ഖര്‍നി പ്രവാചകന്റെ നാട്ടിലെത്തി ( മദീന ). അന്ന് ഖലീഫ ഉമറിന്റെ ( റ ) ഭരണകാലം. നാടെങ്ങും മുത്ത് നബിയെ കണ്ടവരെയും തേടിയലഞ്ഞു ആ ഫഖീര്‍. പ്രവാചക പ്രണയത്താല്‍ ഫഖീറായ ഉവൈസിന്റെ ഖല്‍ബിനെ മതിയാക്കുന്ന കാഴ്ചാനുഭവങ്ങളൊന്നും ആരില്‍ നിന്നും ലഭിച്ചില്ല .
അടയാളങ്ങളും രൂപങ്ങളും എല്ലാം പറഞ്ഞ് നോക്കി.
ഉവൈസി വിളിച്ച് കൂവി. നിങ്ങളാരും ഞാന്‍ അന്വേഷിക്കുന്ന നബിയെ കണ്ടവരല്ല. ഒടുവില്‍ മദീനാ പള്ളിയില്‍ ഖലീഫ ഉമര്‍ (റ) എത്തി. ഇങ്ങനെയൊരു അനുരാഗിയുടെ വരവും ആളിന്റെ അടയാളങ്ങളും നബി (സ്വ) ജീവിച്ചിരിക്കുമ്പോള്‍ പറഞ്ഞത് ഉമര്‍ ഓര്‍ത്തു .ആ ആള് ഇയാള്‍ തന്നെ...
' പ്രവാചകനെ കണ്ടവരുണ്ടോ ?'
ഉവൈസുല്‍ ഖര്‍നി
ചോദ്യവുമായി ഖലീഫയെ സമീപിച്ചു .
ഉണ്ട്.
അടയാളങ്ങള്‍ എല്ലാം പറഞ്ഞ് കൊടുത്തു ഉമര്‍.
ഉവൈസ് പറഞ്ഞു
'എന്റെ ഖല്‍ബിലെ റസൂലിന് നര ബാധിച്ചിട്ടില്ല. ഞാന്‍ അന്വേഷിക്കുന്ന പ്രവാചകനെ എനിക്ക് കിട്ടിയില്ല. ആരാണ് പ്രവാചകനെ കണ്ടവര്‍ ?'
അന്വേഷി തൃപ്തനായില്ലെന്ന് ഖലീഫ മനസിലാക്കി .
ഒടുവില്‍ വിവരം അലി (റ) ( പ്രവാചകന്റെ മരുമകന്‍ ) അറിഞ്ഞു. നബിയുടെ മകള്‍ ഫാത്വിമയിലൂടെ ലഭിച്ച പ്രവാചകത്വത്തിന്റെ രഹസ്യത്തിന്റെ രഹസ്യം അലി ഉവൈസിന്റെ കാതിലോതി. സന്തോഷത്തിന്റെ കണ്ണുനീര്‍ പ്രവഹിച്ചു. മതി മറന്ന് സന്തോഷിച്ചു. അനുരാഗിയുടെ അന്വേഷണം പൂര്‍ത്തിയായിരിക്കുന്നു.
മദീനയുടെ തെരുവിലൂടെ സ്‌നേഹിയില്‍ ലയിച്ച ആ സ്‌നേഹം നടന്ന് നിങ്ങി.രഹസ്യങ്ങളുടെ രഹസ്യവുമായി ആ യാത്ര ഇന്നുമുണ്ട്. അന്വേഷികള്‍ മാറും. സ്‌നേഹവും സ്‌നേഹിയും ഇന്നുമുണ്ട് .
പ്രവാചകന്റെ ആധ്യാത്മകതയ്ക്ക് ഇതിലും നല്ലൊരു ചരിത്രം പറയാനില്ല .
 ലോകം മുഴുവന്‍ മുത്ത് നബിയുടെ ബാഹ്യമുഖം കാണുകയും മനസിലാക്കുകയും ചെയ്യുന്നു .ഇതിലൂടെ കണ്ടെത്തിയ പ്രവാചകനെ ചരിത്രത്തിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ വിലയിരുത്തുകയും ചെയ്തു. ഇത് പകര്‍ന്നു കൊടുക്കുന്നത് ബുദ്ധിയിലേക്കാണ്. ഇവിടെ ചില പരിമിതികള്‍ ഉണ്ട്. സ്‌നേഹവും വിശ്വാസവും ബുദ്ധിയില്‍ നിന്ന് ബുദ്ധിയിലേക്ക് സഞ്ചരിക്കുന്ന ഒന്നല്ല. ഖല്‍ബില്‍ നിന്ന് ഖല്‍ബിലേക്ക് പ്രവഹിക്കുന്ന ഒന്നാണ്. ഹൃദയങ്ങള്‍ തമ്മിലുള്ള കൈമാറ്റമാണ് സ്‌നേഹം. പ്രവാചക സ്‌നേഹം തെളിവുകള്‍ നിരത്തി സ്ഥാപിച്ചെടുക്കേണ്ടതല്ലെന്ന് സൂഫികള്‍ പറയുന്നതും ഈ അര്‍ഥത്തിലാണ്. കാരണം സൂഫികള്‍ പ്രവാചകന്റെ ബാഹ്യമുഖത്തിനുമപ്പുറം ആധ്യാത്മികതയെയാണ് മനസ്സിലാക്കിയത്. അതിലാണ് അഭിരമിച്ചത് . അതു കൊണ്ട് തന്നെ സൂഫികള്‍ക്ക് എന്നും നബിദിനം തന്നെ.അവന്റെ ഖല്‍ബില്‍ എന്നും ആ തിരുജനനം സംഭവിക്കുന്നു .
പ്രവാചകനെ നാല് രൂപത്തിലാണ് മനസ്സിലാക്കേണ്ടത്. ഓരോരുത്തരും അവരവരുടെ അര്‍ഹതക്കനുസരിച്ച് മുത്ത് നബിയെ ഉള്‍ക്കൊണ്ടു,വിശ്വസിച്ചു. ചരിത്രത്തിലെ മുഹമ്മദ്,ആമിനയുടെ മകന്‍. ചിലര്‍ക്ക് ഇതാണ്. മറ്റു ചിലര്‍ക്ക് ദൈവദാസനായ പ്രവാചകന്‍. ഇവര്‍ക്ക് ചരിത്രമില്ലാതെ നബിയെ ഉള്‍ക്കൊള്ളാനോ അനുഭവിക്കാനോ അനുഭവിപ്പിക്കാനോ കഴിയില്ല. മറ്റൊരു വിഭാഗം സൃഷ്ടികളില്‍ ഏറ്റവും ഉന്നതനായ സൃഷ്ടി എന്ന രീതിയില്‍ വിശ്വസിച്ചര്‍.'അശ്‌റഫുല്‍ ഹല്‍ഖ്' എന്ന് വിശ്വസിക്കുന്നവര്‍.
മറ്റൊരു വിഭാഗം ന്യൂനപക്ഷമാണ്. മുത്ത് നബിയെ ആദ്യത്തെ സൃഷ്ടിയായി വിശ്വസിക്കുന്നവര്‍. സൂഫികള്‍ ഈ വാതായനത്തിലാണ്. എല്ലാ സൃഷ്ടികള്‍ക്ക് മുന്‍പും അല്ലാഹു സൃഷ്ടിച്ച മുത്ത് നബി. ദിവസങ്ങളും, ഭൂമിയും, ആകാശവും, ആദമും , മാലാഖമാരും, അര്‍ശും എല്ലാം പടക്കുന്നതിന് മുമ്പേ സൃഷ്ടിക്കപ്പെട്ട മുത്ത് നബി. ഈ വിശ്വാസക്കാര്‍ക്ക് എന്നും നബിദിനം തന്നെ.ഏതെങ്കിലും ഒരു ദിവസത്തിലോ മാസത്തിലൊ നിമിഷത്തിലോ ആ തിരുജനം അവര്‍ക്ക് പരിമിതപ്പെടുത്താനാകില്ല .കാരണം ദിവസങ്ങളെ പടക്കുന്നതിന് മുമ്പ് ആ തിരുജനനം യാഥാര്‍ഥ്യമായിരിക്കുന്നു. പ്രവാചകന്റെ ആധ്യാത്മികതയാണ് ഇവര്‍ മനസിലാക്കിയത് .
വേറൊരു വിഭാഗമുണ്ട് .സൂഫികളിലെ ഒരു ന്യൂനപക്ഷമാണ് ഈ വിഭാഗത്തില്‍ മുത്ത് നബിയെ ഉള്‍ക്കൊണ്ടവര്‍. അല്ലാഹു വിന്റെ നൂറാണ് ( ദിവ്യ വെളിച്ചം ) മുത്ത് നബി. ആ ദിവ്യ വെളിച്ചത്തില്‍ നിന്നുള്ള ഒരു പ്രകാശമായ മുത്ത് നബി.വാക്കുകള്‍ കൊണ്ട് അതിവിടെ കുറിക്കാനാവില്ല.സൂഫികളിലെ മഹാ ഗുരുക്കന്മാര്‍ ഈ വിഭാഗത്തിലാണ് .
ചരിത്രപരമായി മാത്രം മുഹമ്മദ് നബിയെ കണ്ടവരാണ് മുത്ത് നബിയുടെ ദേഹവിയോഗം 12നെന്ന് ചൂണ്ടിക്കാട്ടി തിരുജനനത്തിന്റെ ആഘോഷത്തിന്റെ ബാഹ്യതലങ്ങളെ ചോദ്യം ചെയ്യുന്നത്.അവരിപ്പോഴും മുത്ത് നബിയുടെ ബാഹ്യമുഖം മാത്രം കാണുന്നു. തെളിവുകള്‍ നല്‍കി ഉണ്ടാക്കിയെടുക്കേണ്ടതല്ല പ്രവാചക സ്‌നേഹം. അത് ഖല്‍ബില്‍ ജനിക്കണം.ഖല്‍ബുകളെ സൃഷ്ടിച്ചത് തന്നെ അനുരാഗത്തിനാണ് .സൃഷ്ടികളില്‍ വച്ച് ഏറ്റവും മഹത്വമേറിയ മുത്ത് നബിയുടെ തിരുജനനത്തിന്റെ ആധ്യാത്മിക തലം ഉള്‍ക്കൊണ്ടവര്‍ക്കെ തിരുജനനത്തിന്റെ ആനന്ദലയം ലഭിക്കൂ.അത് കാണാന്‍ ഈ കണ്ണുകള്‍ മതിയാകില്ല .ഖല്‍ബിന്റെ വിശിഷ്ടമായ കണ്ണുകളും കാതുകളും വേണം . ആത്മാക്കള്‍ പരസ്പരം സല്ലപിക്കുന്ന, ഹൃദയങ്ങള്‍ പരസ്പരം സംവദിക്കുന്ന ഇത്തരം ആഘോഷവേളകളെ  ബുദ്ധിയുടെ  തെളിവുകളുടെ തലത്തില്‍ നിന്ന് കാണാവുന്നതല്ല. ആത്മാവിന്റെ സന്തോഷങ്ങള്‍, ഖല്‍ബിന്റെ ലയം എഴുതി വച്ചതിനുമപ്പുറമാണ്. കവിക്ക് കവിത സന്തോഷം പകരുന്നു. ഗായകന് ഗാനവും. സന്തോഷങ്ങള്‍ പ്രകടിപ്പിക്കാനുള്ളതാണ്. അതിന് നിയതിതമായ രൂപങ്ങളില്ല. മദ്യപിച്ചും,പെണ്ണ് പിടിച്ചും ആഘോഷിക്കരുത്.
സന്തോഷങ്ങള്‍ എങ്ങിനെയാണ് അതിര്‍ത്തിയൊലുതുക്കാനാവുക? തിരുജനനത്തിന്റെ സന്തോഷങ്ങള്‍ ഖല്‍ബുകളില്‍ സംഭവിക്കുന്ന കാരുണ്യമാണ്.കാരുണ്യമാണ് ആ മുത്ത് നബി.അതിനെ നിരാകരിക്കാന്‍ ആര്‍ക്കുമാവില്ല. ഒരോര്‍ത്തരും തങ്ങള്‍ ഉള്‍ക്കൊണ്ട പ്രവാചകനെ വ്യത്യസ്ഥ രൂപത്തില്‍  സന്തോഷിപ്പിക്കുന്നു.
   മുത്ത് നബി മഹാസമുദ്രം പോലെയെന്ന് ഉദാഹരിച്ചിട്ടുണ്ട് മഹാ സൂഫി ഗുരു . ഓരോരുത്തരും വ്യത്യസ്ഥ കാഴ്ചപ്പാടിലാണ് മഹാ സമുദ്രത്തെ സമീപിക്കുന്നത് .
കരയിലിരുന്ന് കടലിലിറങ്ങാന്‍ പോലും തയാറാകാതെ കടലിന്റെ ഭംഗിയെ കാണുന്നവര്‍.അതിനെക്കുറിച്ച് വാതോരാതെ സംസാരിച്ചിട്ടും കടലിലിറങ്ങി അതിന്റെ യഥാര്‍ഥ സൗന്ദര്യം നുകരാത്തവര്‍. ഇവരാണ് പൊതുജനം. മുത്ത് നബിയെ ഇവര്‍ പാടിപ്പുകഴ്ത്തുന്നു . പക്ഷെ അതിന്റെ സൗന്ദര്യം ജീവിതത്തില്‍ ഉള്‍ക്കൊള്ളാന്‍ ഭാഗ്യം ലഭിക്കാതെ പോയവര്‍.
  കടലില്‍ അല്‍പമൊന്നിറങ്ങി ഭംഗി ആസ്വദിക്കുന്ന മറ്റൊരു കൂട്ടര്‍. നേരിയൊരു തിരമാലകള്‍ അടിച്ചാല്‍ പോലും ഇവര്‍ കരയിലേക്ക് ഓടിക്കയറും. കടലിന്റെ ആഴികളിലേക്ക് പോകാന്‍ ഇവര്‍ക്ക് താല്‍പര്യം ഉണ്ടായെന്ന് വരില്ല .വിശ്വാസികളാണിവര്‍. പ്രവാചകനെ ഇവര്‍ സ്‌നേഹിക്കുന്നു.തിരുജനനത്തെ ഇവര്‍ ബഹുമാനിക്കുന്നു .പക്ഷെ അതിന്റെ ആത്മീയ സൗന്ദര്യം നുകരാന്‍ അവര്‍ക്ക്  കഴിയുന്നില്ല.
     കടലിന്റെ ചില ഭാഗങ്ങളിലേക്ക് സഞ്ചരിക്കുന്ന മറ്റൊരു വിശിഷ്ട വിഭാഗമുണ്ട്. ചെറുമീനുകള്‍ ഇവര്‍ക്ക് ലഭിക്കുന്നു.കടലിന്റെ സൗന്ദര്യം കുറച്ചൊക്കെ ലഭിച്ചവര്‍. കടലറിവുള്ളവര്‍. മുഹ്‌സിനുകളാണിവര്‍. ചിലര്‍ ആഴികളിലേക്ക് ചെന്ന് വന്‍ മീനുകളെ തന്നെ സ്വന്തമാക്കുന്നു. മഹാസമുദ്രമെന്ന മുത്ത് നബിയുടെ  രഹസ്യം കുറച്ചൊക്കെ തിരിച്ചറിഞ്ഞവരാണിവര്‍. ഇവരുടെ ഖല്‍ബ് തീരത്തിരുന്ന് കടലിന്റെ ഭംഗി ആസ്വദിച്ചവന്റെ കവിതകളിലോ ഗാനങ്ങളിലോ തൃപ്തിപ്പെടുന്നവരല്ല . ആ കടലല്ല ഈ കടലെന്ന് തിരിച്ചറിഞ്ഞവരാണിവര്‍ .
മറ്റൊരു വിഭാഗമുണ്ട്. കരകാണാ കടലിന്റെ ആഴങ്ങളില്‍ ചെന്ന് അപൂര്‍വമായ മുത്തുകളും പവിഴങ്ങളും എടുക്കുന്നവരാണിവര്‍. ആത്മീയ മാര്‍ഗമെന്ന കപ്പലില്‍ കയറിയാണ് 'മഹാ സമുദ്രമെന്ന ' പ്രവാചകന്റെ സൗന്ദര്യം ഇവര്‍ ആസ്വദിക്കുന്നത്.ഒടുവില്‍ എത്ര നുകര്‍ന്നാലും അവസാനിക്കാത്ത സൗന്ദര്യമാണ് ആ സമുദ്രമെന്ന് അവര്‍ തിരിച്ചറിയുന്നു.അവരതില്‍ ലയിച്ച് സ്വയം ഇല്ലാതാകുന്നു.കവിയും ദാര്‍ശനികനുമായ ഇമാം ബൂസൂരിയെപ്പോലെ ...
   മുത്ത് നബിയുടെ ഭൗതിക ശരീരത്തിന്റെ നൂറാനിയത്ത് ( ദിവ്യമായ പ്രകാശം )  മറ്റു പ്രവാചകന്മാരുടെ ആധ്യാത്മിക നൂറാനിയ്യത്തിനേക്കാള്‍ പതിന്മടങ്ങ് വലുതാണ്.അതുകൊണ്ടാണ് മിഅ്‌റാജ് രാത്രിയില്‍ ആ ശരീരം കൊണ്ട് തന്നെ ദൈവിക ദര്‍ശനം സാധ്യമായതെന്ന് സൂഫികള്‍ പറയുന്നു. അല്ലാഹുവിന്റെ  സൃഷ്ടി സംവിധാനത്തിലെ ആദ്യത്തെ സവിശേഷത മുഹമ്മദ് നബിയുടെ പ്രകാശമാണ് . അല്ലാഹുവിന്റെ  അഹ്്മദ് ,സൃഷ്ടികള്‍ക്ക് മുഹമ്മദ്. കരുണയുടെ കടലാണ് ആ മുത്ത് നബി ...






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  3 days ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  3 days ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 days ago